‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: announces

spot_imgspot_img

3,300 കിലോമീറ്റർ നീളമുള്ള സംയോജിത നടപ്പാത പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

'ദുബായ് വാക്ക്' എന്ന പേരിൽ 3,300 കിലോമീറ്റർ നീളമുള്ള സംയോജിത നടപ്പാത നിർമ്മിക്കാനുളള വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

മൂന്ന് സേവനങ്ങൾക്ക് നികുതി ഇളവ് അനുവദിച്ച് യുഎഇ

മൂല്യവര്‍ധിത നികുതിനിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി യുഎഇ ധനമന്ത്രാലയം അറിയിച്ചു. യുഎഇ കാബിനറ്റിൻ്റെ അംഗീകാരത്തെ തുടർന്ന് മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കുകയായിരുന്നു. നിക്ഷേപ ഫണ്ട് മാനേജ്മെന്‍റ് സേവനങ്ങള്‍, വെര്‍ച്വല്‍ ആസ്തികളുമായി...

വിരമിക്കൽ പ്രഖ്യാപിച്ച് യുഎഇ ബാറ്റ്‌സ്മാൻ മുഹമ്മദ് ഉസ്മാൻ

ആറ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് യുഎഇ മധ്യനിര ബാറ്റ്‌സ്മാൻ മുഹമ്മദ് ഉസ്മാൻ.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മുഹമ്മദ് ഉസ്മാൻ വിരമിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡാണ് അറിയിച്ചത്. 38 ഏകദിനങ്ങളും 47 ടി20യും...

കെട്ടിട നിർമ്മാണം: തീപിടിത്തം ഒഴിവാക്കാൻ കർശന നിബന്ധനകളുമായി ദുബായ് സിവിൽ ഡിഫൻസ്

കെട്ടിട നിർമ്മണത്തിന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ഫിറ്റിംഗുകൾക്കുംഅഗ്നി സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യകതകളും പ്രഖ്യാപിച്ച് ദുബായ് സിവിൽ ഡിഫൻസ്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുരക്ഷയും കണക്കിലെടുത്ത് ഫയർ ടെസ്റ്റിംഗിലും ഫയർ ആൻഡ് സേഫ്റ്റി ഉൽപന്നങ്ങൾക്കും...

സീസണൽ പാർക്കിംഗും സൌജന്യ പാർക്കിംഗും; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനം പ്രഖ്യാപിച്ചു. എമിറാത്തി പൗരന്മാർക്ക് ഓൺലൈനായി പ്രത്യേക പെർമിറ്റിനായി അപേക്ഷിക്കാം. പൗരന്മാരുടെ വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാനാണ് അനുമതി ലഭിക്കുക....

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ.ദേശീയ പ്രതിസന്ധി, അടിയന്തര, ദുരന്ത നിവാരണ അതോറിറ്റി (എൻസിഇഎംഎ)യാണ് ഇളവ് പ്രഖ്യാപിച്ചത്. പിഴ അടയ്‌ക്കേണ്ട താമസക്കാർക്ക് രണ്ട് മാസത്തേക്ക്...