‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: announced

spot_imgspot_img

സ്കൂൾ ആവശ്യങ്ങൾക്കായി രക്ഷിതാക്കൾക്ക് ജോലി സമയം ക്രമീകരിക്കാമെന്ന് യുഎഇ

യുഎഇയില്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. ജീവനക്കാരുടെ കുട്ടികളെ അധ്യയന വര്‍ഷത്തിന്‍റെ ആദ്യ ദിനങ്ങളില്‍ സ്കൂളിലേക്ക് അയയ്ക്കാനുളള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച...

ദുബായ് ഉമ്മുനഹദ് ഫോർത്ത് ഏരിയയിൽ പുതിയ താമസകേന്ദ്രം

ദുബായ് ഉമ്മുനഹദ് ഫോർത്ത് ഏരിയ പുതിയതായി രണ്ടായിരം റസിഡൻഷ്യൽ ലാൻഡ് പ്ലോട്ടുകൾ അനുവദിക്കാന്‍ തീരുമാനം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. യുഎഇ വൈസ്...

ദുബായ് മെറ്റാവേർസ് ലോകത്തേക്ക്; സ്ട്രാറ്റജി ലോഞ്ചുമായി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ

പുതിയ ലോകത്തിന്‍റെ സമ്പത്ഘടനയും തൊ‍ഴില്‍ സാധ്യതയും നിര്‍ണയിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നായ മെറ്റാവേർസ് സ്ട്രാറ്റജിയുടെ ലോഞ്ച് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

വേൾഡ് എക്‌സ്‌പോയുടെ മാന്ത്രികത തുടരും. എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കുമെന്ന് പ്രഖ്യാപനം

ചരിത്രമേളയായി മാറിയ വേൾഡ് എക്സ്പോ സെന്‍ററിനെ ലോകോത്തര നഗരമാക്കി മാറ്റാനു‍ള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുബായുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന് നഗരമാക്കി മാറ്റാനാണ് നീക്കമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...