‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി അപേക്ഷകരാണ് പൊതുമാപ്പ് സേവന കേന്ദ്രങ്ങളിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നിയമലംഘകർക്ക് അനധികൃതമായി താമസിച്ചതിന്റെ പേരിലുള്ള പിഴ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കുടിശികയിലും ഇളവ് അനുവദിച്ചിരിക്കുകയാണ് അബുദാബി ആരോഗ്യ വകുപ്പ്...
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ സേവന കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർധിക്കുകയാണ്. എല്ലാ എമിറേറ്റുകളിലും അധികൃതർ പൊതുമാപ്പ് സേവന കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ട്. വിസാ നിയമം ലംഘിച്ചവർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ...
യുഎഇയിൽ ഇന്ന് മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് ആരംഭിച്ചിരിക്കുകയാണ്. വിസാ നിയമം ലംഘിച്ചവർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഇതുവഴി ഒരുക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് വിപുലമായ...
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ താമസക്കാർക്കും സന്ദർശകർക്കും ഞായറാഴ്ചമുതൽ ആരംഭിക്കുന്ന പൊതുമാപ്പിന് മൂന്ന് ചാനലുകളിലൂടെ അപേക്ഷിക്കാമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ)യിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു....
യുഎഇയിൽ സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് സേവനം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്,...
യുഎഇയിൽ സെപ്റ്റംബർ ഒന്ന് (ഞായർ) മുതൽ രണ്ട് മാസത്തേയ്ക്ക് പൊതുമാപ്പ് ആരംഭിക്കുകയാണ്. നിയമലംഘകർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്. ഈ അവസരത്തിൽ അപേക്ഷകർക്കായി ദുബായിൽ...