‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ വിസ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റിയാണ് യുഎഇ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ചത്. പുതിയ...
യുഎഇയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ നിയമലംഘകരെ കണ്ടെത്താൻ നാളെ മുതൽ ശക്തമായ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് അധികൃതർ. നവംബർ ഒന്ന് മുതൽ അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ തൊഴിലുടമകൾക്ക് 10...
യുഎഇയിലെ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് അധികൃതർ വ്യക്തമാക്കി. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടതായി വരുമെന്ന് ഫെഡറൽ അതോറിറ്റി...
യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി വെറും 13 ദിവസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ...
യുഎഇയിൽ നടന്നുവരുന്ന വിസ പൊതുമാപ്പ് ആനുകൂല്യത്തിന് സമയപരിധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഒക്ടോബർ 31ന് ശേഷം നിയമലംഘകരെ നോ...
യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുകയാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി താമസം നിയമപരമാക്കാനുമുള്ള അവസരമാണ്...