‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: AMMA

spot_imgspot_img

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; പദവിയിൽ ഇത് മൂന്നാം ഊഴം

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിലേയ്ക്ക് മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. താര സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പത്രികാ സമർപ്പണത്തിൻ്റെ സമയം...

ചമയങ്ങളില്ലാതെ നടി സേതുലക്ഷ്മിയമ്മ; കുട്ടിയേപ്പോലെ ആകാൻ മോഹം

പണ്ട് ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഏതൊരുകുട്ടിയേയും പോലെ അതിലൊന്ന് കയറാനും കേട്ടുകേൾവി മാത്രമുളള വിദേശ നാടുകൾ കാണാനും സ്വപ്നംകണ്ട കാലത്തുനിന്ന് ലോകത്തിലെ മഹാനഗരമായ ദുബായിലിരുന്ന് ജീവിത വിശേഷങ്ങളുടേയും എട്ട് പതിറ്റാണ്ടിനിടെ കടന്നുപോയ...

‘അമ്മ’യുടെ ഡിജിറ്റൽ ഐഡി കാർഡ് മമ്മൂട്ടിക്ക് കൈമാറി മോഹൻലാൽ

താര സംഘടനയായ 'അമ്മ'യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മമ്മൂട്ടിക്ക് നൽകി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മണിയൻ പിള്ള രാജു, ശ്വേത...

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ‘അമ്മ’ യുടെ പക്കലില്ല, ബാബു രാജിന്റെ വെളിപ്പെടുത്തൽ തള്ളി ഇടവേള ബാബു

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ വിവരങ്ങൾ താരസംഘടനയായ 'അമ്മ'യുടെ കൈവശമുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തള്ളി. സംഘടനയുടെ പക്കൽ അത്തരമൊരു പട്ടിക ഇല്ലെന്ന് ഇടവേള ബാബു...

ചിരിയും ചിന്തയും കഥാപാത്രങ്ങളും ഇനി ചരിത്രം: ഇന്നസെൻ്റ് വിടവാങ്ങി

നടൻ ഇന്നസെൻ്റ് വിടവാങ്ങുമ്പോൾ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ മാത്രമല്ല, ജനകീയനായൊരു അഭിനേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ അഭ്രപാളിയിൽ തിളങ്ങിയ ഇന്നസെൻ്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ...