‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: AMMA

spot_imgspot_img

കമൽഹാസന് അമ്മയിൽ ഓണററി അംഗത്വം നൽകി ആദരം

ഉലകനായകൻ കമൽഹാസന് മലയാള സിനിമ കൂട്ടായ്മയായ അമ്മയിൽ ഓണററി അംഗത്വം നൽകി. ജനറൽ സെക്രട്ടറി സിദ്ധിഖിൽനിന്ന് ഉലകനായകൻ അമ്മ ഓണററി അംഗത്വം ഏറ്റുവാങ്ങി. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അമ്മ ഭാരവാഹികൾ ഇക്കാര്യം...

‘എന്നെക്കാൾ കുറവ് വോട്ട് നേടിയവർ ജയിച്ചു’; ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ച് രമേഷ് പിഷാരടി

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ വീണ്ടും കല്ലുകടി. കഴിഞ്ഞ ദിവസം നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിനേത്തുടർന്ന് ചില വിമർശനങ്ങൾ ഉയരുന്നതിനിടെ സംഘടനയ്ക്കെതിരെ വലിയ ആരോപണവുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവും മിമിക്രി താരവുമായ രമേഷ് പിഷാരടി. എക്സിക്യൂട്ടീവ്...

27 വർഷങ്ങൾക്ക് ശേഷം ‘അമ്മ’യിലേക്ക് തിരിച്ചുവന്ന് സുരേഷ് ഗോപി; വികാരനിർഭരനായി താരം

27 വർഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ 'അമ്മ'യിലേക്ക് തിരിച്ചുവന്ന് സുരേഷ് ഗോപി. താരത്തിന് വൻ സ്വീകരണമാണ് സഹപ്രവർത്തകർ ഒരുക്കിയത്. മോഹൻലാൽ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. ഒടുവിൽ വികാരനിർഭരനായ താരം അമ്മയുടെ ആരംഭത്തെയും...

ഇടവേള ബാബുവിന്റെ പിൻ​ഗാമി; ‘അമ്മ’ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്

താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. 'അമ്മ'യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള...

ഇടവേള ബാബുവിന്റെ പകരക്കാരനാകുന്നത് ആര്? ‘അമ്മ’ വാർഷിക പൊതുയോഗം ആരംഭിച്ചു

താരസംഘടനയായ 'അമ്മ'യുടെ വാർഷിക പൊതുയോഗം കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കുകയാണ്. മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി പദവികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന്...

‘അമ്മ’യുടെ ട്രഷറർ പദവിയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ

താര സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖിന്റെ പിൻഗാമിയായാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേയ്ക്ക് എത്തുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. അമ്മയുടെ പ്രസിഡൻ്റായി...