‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: AMMA

spot_imgspot_img

അമ്മയുടെ തലപ്പത്തേയ്ക്ക് മോഹൻലാൽ ഇനിയില്ല; ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും

താരസംഘടനയായ 'അമ്മ'യെ നയിക്കാൻ ഇനി മോഹൻലാൽ എത്തില്ല. അമ്മ ഭാരവാഹിയാകാൻ താൻ ഇല്ലെന്ന് മോഹൻലാൽ അറിയിച്ചു. സംഘടനയുടെ ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, പഴയ ഭരണസമിതി വീണ്ടും വരുമെന്ന്...

‘അമ്മ’യിലെ കൂട്ട രാജി അംഗീകരിക്കുന്നില്ല, സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി

കേരളപ്പിറവി ദിനാഘോഷത്തിനിടയിൽ താര സംഘടനയായ അമ്മ തിരിച്ചുവരുമെന്ന പ്രഖ്യാപനവുമായി നടൻ സുരേഷ് ​ഗോപി. അമ്മയ്ക്ക് എതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും എക്സിക്യൂട്ടീവ് നൽകിയ രാജി അംഗീകരിച്ചിട്ടില്ലെന്നും ബാക്കിയുള്ള അംഗങ്ങൾ അവരെ...

‘അമ്മ’ പിളർപ്പിലേയ്ക്കോ ?; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ച് 20 അംഗങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ പ്രതിസന്ധികൾ രൂക്ഷമാകുന്നു. 'അമ്മ'യിലെ 20-ഓളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനായി ഫെഫ്‌ക്കയെ സമീപിച്ചിരിക്കുകയാണ്. പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങൾ...

‘സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്, അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല’; തുറന്നടിച്ച് നടി പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾ രാജിവെച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി പത്മപ്രിയ. അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജിയെന്നുമാണ് പത്മപ്രിയ തുറന്നടിച്ചത്. അതോടൊപ്പം...

‘ഞാൻ ആയിരുന്നെങ്കിൽ രാജി വയ്ക്കില്ലായിരുന്നു, ഇതൊരു ശുദ്ധികലശമായി കണ്ടാൽ മതി’; ബൈജു സന്തോഷ്

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവെച്ചതിനോട് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. താൻ ആയിരുന്നെങ്കിൽ രാജി വെക്കില്ലായിരുന്നെന്നും ഇതൊക്കെ ഒരു ശുദ്ധികലശമായി മാത്രം കണ്ടാൽ മതിയെന്നുമാണ്...

‘അമ്മ’യിലെ കൂട്ടരാജി എടുത്തുചാട്ടം, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; തുറന്നടിച്ച് ഷമ്മി തിലകൻ

താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിൽ ശക്തമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജി വെച്ചത് വോട്ടു ചെയ്ത‌വരോടുള്ള വഞ്ചനയാണെന്നും കൂട്ടരാജി ഒളിച്ചോട്ടമെന്ന് പറയാൻ കഴിയില്ലെന്നും ഉത്തരം മുട്ടലാണെന്നും അദ്ദേഹം തുറന്നടിച്ചു. മോഹൻലാലിൻ്റെ മൗനം...