‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും മറ്റ് ഉദ്യോഗസ്ഥരുമായും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങൾ തമ്മിൽ പരസ്പര ബന്ധിതവും സമാധാനപരവും...
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ ഭരണകൂടവേട്ടയാടൽ നടക്കുന്നെന്ന വിമർശനവുമായി അമേരിക്ക. മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ടാണ് പരാമർശമുളളത്. മുസ്‌ലിം വിശ്വാസികളുടെ വീടുകളും സ്ഥാപനങ്ങളും തകർത്തതയായും നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം...
രാജ്യത്ത് എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിമാന യാത്രക്കാര്‍ക്കേർപ്പെടുത്തിയിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന നാളെ മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വൈറ്റ് ഹൗസിലെ സഹ പ്രസ് സെക്രട്ടറി...
അമേരിക്കയിൽ ടെക്സസിലെ
സ്കൂളിലുണ്ടായ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടു. സാൻ അന്റോണിയോ സ്വദേശിയായ 18 വയസുകാരൻ സാൽവദോർ റമോസ് നടത്തിയ ആക്രമണത്തിൽ 19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്....