‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ambassador

spot_imgspot_img

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ പ്രഖ്യാപിച്ചത്. പുതിയ പങ്കാളിത്തത്തിൻ്റെ ഭാഗമായി ATP 500...

റാഫേൽ നഡാൽ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡർ 

പ്രശസ്ത ടെന്നീസ്​ തരം റാഫേൽ നഡാലിനെ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ടെന്നീസിൽ താൽപര്യം വർധിപ്പിക്കാനും താരം ഇനി മുതൽ എല്ലാ വർഷവും സൗദി അറേബ്യയിൽ കുറച്ച് സമയം...

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ വി​​ഛേദിച്ചു, സ്ഥാനപതിയെ തിരിച്ചുവിളിച്ചു 

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ. ഇസ്രായേലിലെ ഒമാൻ സ്ഥാനപതിയെ രാജ്യം തിരിച്ചുവിളിക്കുകയും ചെയ്തു. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി നിർത്തിവെക്കാനാണ് ബഹ്‌റൈൻ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായും...

ഇന്ത്യ കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് പുതിയ ഇന്ത്യൻ അംബാസഡർ

സാംസ്കാരിക പരമായും വാണിജ്യപരമായി കുവൈത്തും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക. പുതിയ പദവിയുമായി ബന്ധപ്പെട്ട യോഗ്യത പത്രം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശി ഷെയ്ഖ്...

മഞ്ഞുരുകുന്നു; ആറ് വര്‍ഷത്തിന് ശേഷം കുവൈറ്റ് അംബാസഡര്‍ ഇറാനില്‍

ആറ് വര്‍ഷത്തിന് ശേഷം കുവൈറ്റ് പ്രിതിനിധിയായി ഇറാനിലേക്ക് അംബാസഡറെ അയച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന കൂടിക്കാ‍ഴ്ചയില്‍ കുവൈത്ത് അംബാസഡർ ബാദർ അബ്ദുല്ല അൽ മുനൈഖും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും...

ഷോപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ്

ഷോപ്പിംഗ് സെന്‍ററുകളിലേയും ‍‍റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക - ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്‍റെ...