‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: aluva murder

spot_imgspot_img

ആലുവ കൊലപാതകം; കുട്ടിയെ കൊന്നത് ലൈം​ഗിക പീഡനത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ, കുറ്റപത്രം തയ്യാറാക്കി പൊലീസ്

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. 35 ദിവസത്തിന് ശേഷമാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കുട്ടിയെ കൊന്നത് ലൈം​ഗിക പീഡനത്തിന് ശേഷം തെളിവ് നശിപ്പിക്കാനെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ...

ഞാൻ കൊല്ലപ്പെട്ട അഞ്ച് വയസുകാരിക്കൊപ്പം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കാപാലികന് തൂക്ക് കയർ വാങ്ങിനൽകുമെന്ന് അഡ്വ.ആളൂർ

ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ താൻ പെൺകുട്ടിക്കൊപ്പമാണെന്നും ആ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കാപാലികന് തൂക്ക് കയർ വാങ്ങിനൽകാൻ താൻ മുന്നിലുണ്ടാകുമെന്നും അഡ്വക്കേറ്റ് ബി.എ ആളൂർ. കുഞ്ഞിന് നീതി ലഭിക്കുന്നതിന് വേണ്ടി തന്നെ...

അഞ്ച് വയസുകാരിയുടെ കൊലപാതകം, സർക്കാരിനേയും ചലച്ചിത്രതാരങ്ങളെയും കുറ്റപ്പെടുത്തി നടൻ കൃഷ്ണകുമാർ 

ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ചും സർക്കാരിനേയും ചലച്ചിത്രതാരങ്ങളെയും കുറ്റപ്പെടുത്തിയും നടൻ കൃഷ്ണകുമാർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമർശനം ഉന്നയിച്ചത്. മണിപ്പൂരിലോ കാശ്മീരിലോ പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ...

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സ്വകാര്യഭാ​ഗങ്ങളിൽ മുറിവ്, കല്ലുകൊണ്ട് തലയ്ക്കിടിച്ചതായും ഇൻക്വസ്റ്റ് റിപ്പോർട്ട്

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ പ്രതിയായ അഷ്ഫാഖ്...