‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Allu Arjun

spot_imgspot_img

തിയേറ്ററിൽ കത്തിക്കയറി പുഷ്പ 2; ആദ്യ ഷോ മുതൽ വൻ ജനത്തിരക്ക്

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരുന്ന പുഷ്പ 2 തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. അല്ലു അർജുൻ്റെ ബ്രഹ്‌മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ്‌ ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ...

പ്രിയ താരത്തെ കാണാൻ 1600 കി.മി സൈക്കിളിൽ എത്തി; ആരാധകനെ ഫ്ലൈറ്റിന് തിരിച്ചയച്ച് അല്ലു അർജുൻ

യുവാക്കളുടെ താരാരാധന പലപ്പോഴും പ്രവചനാതീതമാണ്. പ്രിയ താരങ്ങളെ ഒരു നോക്ക് നേരിൽ കാണുന്നതിനായി എത്ര ത്യാ​ഗം സഹിക്കാനും പല ആരാധകരും തയ്യാറാണ്. അത്തരത്തിൽ തന്റെ ഇഷ്ട താരമായ അല്ലു അർജുനെ കാണാൻ 1,600...

‘പുഷ്പ പുഷ്പ പുഷ്പരാജ്…’ പുഷ്പ 2 വിലെ ഗാനം പുറത്തിറങ്ങി 

'പുഷ്പയെന്നാൽ ഫ്ലവർ അല്ലേടാ, ഫയറാടാ...' കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴുത്തിൽ കൈ വച്ചുകൊണ്ട് താടിയിൽ ചെറുതായൊന്നുരസി മാസ്സ് കാണിക്കും. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തെലുങ്ക് താരം അല്ലു അർജുന്റെ 'പുഷ്പ'...

അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ ’പുഷ്പ 2’ ടീസർ എത്തി; പുതിയ അവതാരമെന്ന് ആരാധകർ

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അല്ലു അർജുൻ ചിത്രം 'പുഷ്പ 2'-വിന്റെ ടീസർ എത്തി. പുതിയ അവതാരത്തിലാണ് അല്ലു അർജുൻ ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അർജുൻ്റെ പിറന്നാൾ ദിവസമായ ഇന്നാണ് മാസ് ടീസർ...

‘പുഷ്പ 2’-ന്റെ ടീസർ അല്ലു അർജുന്റെ പിറന്നാളിന് ജനങ്ങളിലേയ്ക്ക്; പ്രതീക്ഷയോടെ ആരാധകർ

ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ 'പുഷ്‌പ 2; ദ റൂൾ'. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അല്ലു അർജുൻ്റെ പിറന്നാൾ...

‘അല്ലുവിനെ കണ്ട് അമ്പരന്ന് അല്ലു’, ദുബായിലെ അപൂർവ നേട്ടം സ്വന്തമാക്കി അല്ലു അർജുൻ 

ഇന്ത്യയൊട്ടാകെ ആരാധകരുള്ള തെലുങ്ക് താരം അല്ലു അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട മല്ലു അർജുൻ ആണ്. താരത്തിന്റെ ചിത്രങ്ങൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് കണ്ട് വളർന്ന മലയാളികൾക്കിടയിൽ ഇത്രയും ആരാധകരുള്ള മറ്റൊരു തെലുങ്ക് നടൻ...