‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Alappuzha

spot_imgspot_img

ഗുണ്ടയുടെ വീട്ടിൽ വിരുന്നിന് പോയ ഡിവൈഎസ്പി എം ജി സാബുവിന് സസ്‌പെന്‍ഷന്‍

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെന്‍ഡ് ചെയ്താണ് ആഭ്യന്തര...

14 വര്‍ഷം മുമ്പ് വിവാഹ മോചനം, മകൾക്കു വേണ്ടി വീണ്ടും വിവാഹിതരാകുന്നു

14 വര്‍ഷം മുൻപ് വിവാഹമോചനം നേടിയവർ വീണ്ടും വിവാഹിതരാകുകയാണ്. ആലപ്പുഴ കുടുംബ കോടതിയിലാണ് ഈ വേറിട്ട സംഭവം നടന്നത്. ആലപ്പുഴ കുതിരപ്പന്തി അശ്വസി നിവാസില്‍ സുബ്രഹ്‌മണ്യ(57)വും കുതിരപ്പന്തി രാധാനിവാസില്‍ കൃഷ്ണകുമാരി(50)യും വീണ്ടും വിവാഹിതരാകാന്‍...

വിവാഹം കഴിഞ്ഞ് 7 വർഷമായിട്ടും ആൽബം കിട്ടിയില്ല: 1.60 ലക്ഷം രൂപ നഷ്ടപരിഹാരം

വിവാഹം പോലുള്ള ചടങ്ങുകൾക്ക് ലക്ഷങ്ങൾ മുടക്കിയാണ് പലരും ഫോട്ടോയും വീഡിയോയും എടുപ്പിക്കുന്നത്. ലക്ഷങ്ങൾ ഇതിലേക്ക് മുടക്കുന്നതിന് കാരണം ആ സുന്ദര നിമിഷങ്ങൾ ഒരിക്കൽ കൂടി കാണാമല്ലോ എന്നോർത്താണ്. എന്നാൽ വിവാഹ ദിവസം എടുത്ത...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ

ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി...

ആലപ്പുഴയിൽ ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ്, ജയിലിലേക്ക് കൊണ്ടുപോകും വഴി പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആലപ്പുഴയിൽ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി...

‘ഇനി അവൾ കൺ നിറയെ കാണട്ടെ ‘, മൂന്ന് വയസുകാരി അമീറയുടെ ‘കാഴ്ച’യായി മമ്മൂട്ടി

ഇനി കുഞ്ഞ് അമീറയ്ക്ക് ഈ ലോകം മുഴുവൻ കൺനിറയെ കാണാം. മമ്മൂട്ടിയുടെ സഹായ ഹസ്തങ്ങൾ അമീറയ്ക്ക് നൽകിയത് പുതു ജീവനാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസുകാരി ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൺ...