‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മൃഗങ്ങൾക്ക് സ്ഥിരമായി ഭക്ഷ്യോല്പാദനം ഉറപ്പുവരുത്തുന്നതിനായി 211.2 ടൺ തീറ്റ ഉല്പാദിപ്പിച്ച് അൽഐനിലെ മൃഗശാല. സിദ്റ്, ഗഫ്, ചെമ്പരത്തി തുടങ്ങിയ വിവിധയിനം ചെടികൾ പ്രത്യേക നഴ്സറിയിൽ വളർത്തിയാണ് തീറ്റ ഉല്പാദിപ്പിക്കുന്നത്. വൈവിധ്യമാർന്ന മൃഗങ്ങൾക്ക് തനത്...
സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴകാനും അവയെ തൊടാനും അവസരമൊരുക്കുന്ന അപൂർവ്വം മൃഗശാലകളിലൊന്നാണ് അബുദാബിയിലെ അൽ ഐൻ മൃഗശാല. കാടിന് സമാനമായ അന്തരീക്ഷത്തിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന ഈ മൃഗശാല വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയാണ്....
അൽഐൻ മൃഗശാലയിലെ അഞ്ചാമത് പ്രകൃതി സംരക്ഷണ ഫെസ്റ്റിവൽ ആരംഭിച്ചു. വന്യജീവി സംരക്ഷണത്തിലും പ്രകൃതി സമ്പത്തും വിഭവങ്ങളും സംരക്ഷിക്കുന്നതിലും മൃഗശാലയുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളും ഇവന്റുകളും ഉപയോഗിച്ച് "പ്രകൃതിയുടെ സുസ്ഥിരത" എന്ന...
സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേയ്ക്ക് അടുക്കുമ്പോൾ അവിസ്മരണീയ നേട്ടത്തെ ആഘോഷമാക്കാനൊരുങ്ങി അബുദാബിയിലെ അൽ ഐൻ മൃഗശാല. തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിൽ വിപുലമായ പരിപാടികളും പ്രത്യേക ഓഫറുകളുമാണ് മൃഗശാല...