‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഇനി പാസ്പോർട്ടോ ബോർഡിംഗ് പാസോ ആവശ്യമില്ല. യാത്രക്കാർ പാസ്പോർട്ടോ ഐഡിയോ കാണിക്കേണ്ടതില്ലെന്ന് എയർപോർട്ട് പാസ്പോർട്ട് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ജനറൽ...
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ബഹുമതി. ലോകത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതിയാണ് ലഭ്യമായിത്. 19ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ...
റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 ഞായറാഴ്ച മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയങ്ങളില്‍ റണ്‍വെ അടച്ചിടും. ഇതോടെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. രാവിലെ പത്തുമണി...
ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വ്യോമയാന റൂട്ടുകളിൽ അഞ്ചെണ്ണത്തിൽ ഇടം നേടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ആഗോള ഫ്ലൈറ്റ് വിവരങ്ങൾ, വിമാനത്താവളങ്ങൾ, എയർലൈനുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ദാതാവായ ഒഎജിയുട അഭിപ്രായത്തിലാണ് ദുബായ് മുന്നിലെത്തിയത്....
സൗദി അറേബ്യയില്‍ പുതിയ വിമാനത്താവളം വരുന്നു. റിയാദിലെ പുതിയ വിമാനത്താവളത്തിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സൗദി ഇടം നേടും. റിയാദിൻ്റെ മുഖച്ഛായ മാറ്റുന്ന കിംഗ് സല്മാന് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മാസ്റ്റര്‍...
2022 ലോകകപ്പിന് മുന്നോടിയായ പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമാകുന്നു. വിമാനഗതാഗത തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ദോഹ വിമാനത്താവളം നവീകരിക്കുന്നത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 2014-ൽ സ്ഥാപിച്ചതുമുതൽ ദോഹ രാജ്യാന്തര വിമാനത്താവളം...