‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് പുനരാരംഭിക്കും. റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. റൺവേ റീകാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ്...
യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന സ്മാർട്ട് പാസേജ് സംവിധാനത്തിലേക്ക് ദുബായ് എയർപോർട്ട്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും.
ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ചെക്ക്...
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ -എ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ ആരംഭിച്ചിരിക്കുന്നത്.
ചെക്ക്-ഇൻ, ബാഗേജ്, സെക്യൂരിറ്റി...
ഈദ് അൽ-അദ്ഹ അവധിക്കാലത്ത് സേവനം ഉറപ്പാക്കി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. അവധി ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ...
മാംസത്തോടൊപ്പം ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ഒരാൾ കസ്റ്റംസ് പിടിയിൽ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശിയാണ് പിടിയിലായത്. ബാഗിൽ ഉണ്ടായിരുന്ന മാംസത്തിന്റെ കവറിനുള്ളിൽ ക്യാപ്സ്യൂൾ...
ഹജ്ജ് തീർത്ഥാടകർക്ക് ഇനി ലഗേജുകൾ എത്തുന്നതുവരെ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല. തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് അധികൃതർ ശേഖരിച്ച് നേരിട്ട് താമസസ്ഥലത്തെത്തിക്കും. ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ്...