‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അത്യാവശ്യമില്ലാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന അഭ്യർത്ഥനയുമായി ദുബൈ ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി). ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡിഎക്സ്ബി ഇക്കാര്യം ആവശ്യപ്പെടുന്നത്.
യുഎഇയിലെ പ്രതികൂലമായ കാലാവസ്ഥമൂലമാണ് ഇത്തരമൊരു നിർദ്ദേശം ഡിഎക്സ്ബി മുന്നോട്ട് വെയ്ക്കുന്നത്.
"ഫ്ലൈറ്റുകൾ വൈകുകയും വഴിതിരിച്ചുവിടുകയും...
അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും നവീകരിച്ച അയോധ്യ ധാം ജങ്ഷൻ എന്നുപേരിട്ട പുതിയ റെയിൽവേ സ്റ്റേഷനുമാണ്...
പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. 'മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് അയോധ്യയിലെഎയർപോർട്ടിന് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്.
ഡിസംബർ 30...
ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സർക്കാർ ഉത്തരവ്. ഭൂമി ഏറ്റെടുമ്പോൾ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൃത്യമായ നഷ്ടപരിഹാരം, സമയ ബന്ധിത...
പിതാവും നടനുമായ മമ്മൂട്ടിയെ ആദ്യമായി പേരെടുത്ത് വിളിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വാപ്പച്ചിയെയും ഉമ്മച്ചിയെയും പേരെടുത്ത് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രസകരമായ...
സൗദിയിലെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ 22 വിമാനത്താവളങ്ങളിലാണ് ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ക്ലസ്റ്റർ കമ്പനിയും ഗ്രീൻ സൊല്യൂഷൻസ് കമ്പനിയും തമ്മിൽ...