‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: airport

spot_imgspot_img

ലോകത്തിലെ തിരക്കേറിയ ആറാമത്തെ വിമാനറൂട്ട്; ജനശ്രദ്ധ നേടി ദുബായ്-റിയാദ് സെക്ടർ

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ട് എന്ന നേട്ടം സ്വന്തമാക്കി ദുബായ് - റിയാദ് സെക്ട‌ർ. 43.06 ലക്ഷം സീറ്റോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിലാണ് ഇതോടെ ദുബായ് -...

വേനലവധി കഴിയുന്നു; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് റിപ്പോർട്ടുകൾ. വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നത് പരിഗണിച്ച് കൂടുതൽ യാത്രക്കാർക്ക് സൌകര്യമൊരുക്കുകയാണ് അധികൃതർ. അടുത്ത 13 ദിവസത്തിനിടയിൽ ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ്...

ദുബായ് വിമാനത്താവളത്തിലെ പാർക്കിംഗിന് കളർകോഡ് സംവിധാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം. വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും...

ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കേറും ദിനങ്ങൾ

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ വേനൽക്കാല യാത്രാ തിരക്ക് ആരംഭിക്കുന്നു. വരും ദിവസങ്ങളിൽ റെക്കോർഡ് ട്രാഫിക്കാണ് ദുബായ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ 6 മുതൽ 17 വരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി)...

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടാകാൻ കിങ് സൽമാൻ വിമാനത്താവളം; നിർമ്മാണ ചെലവ് 23 ബില്യൺ പൗണ്ട്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതാണെന്ന ചോദ്യത്തിനുള്ള മറുപടി റിയാദിൽ ഒരുങ്ങുകയാണ്. റിയാദിൽ നിർമ്മിക്കുന്ന കിങ് സൽമാൻ ഇൻ്റർനാഷണൽ എയർപോർട്ടാകും വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ. 2030തോടെ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്ന്...

യാത്രയയപ്പ് വിമാനത്താവളത്തിൽ വേണ്ട; കുടുംബാംഗങ്ങളെ നിയന്ത്രിക്കും

തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ കുടുംബാംഗങ്ങളുടെ യാത്ര അയപ്പിന് അനുമതിയില്ല. വിടപറച്ചിലും മറ്റും വീട്ടിൽ തന്നെ ആകാമെന്ന് അധികൃതരുടെ നിർദ്ദേശം. ബലിപെരുന്നാൾ, വേനൽ അവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരക്കുകയാണ് ദുബായ് അന്താരാഷ്ട്ര...