‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: air india

spot_imgspot_img

വിമാനയാത്രയില്‍ അമിത മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ

വിമാനയാത്രയ്ക്കുളള പെരുമാറ്റച്ചട്ടം പുതുക്കി എയര്‍ ഇന്ത്യ. അമിത മദ്യപനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തമായി കയ്യില്‍ കരുതുന്ന മദ്യം ഉപയോഗിക്കുന്നത് നിരീക്ഷിക്കും. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ...

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ നേരെ മൂത്രമൊഴിച്ചതായി പരാതി

എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിൽ ബിസിനസ് ക്ലാസിൽ ആണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു...

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാർഗനിർദേശങ്ങളുമായി എയർ ഇന്ത്യ

യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നയാളുകൾ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ. യാത്രാസമയത്ത് മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും വേണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോ‍ർട്ട്...

മസ്കറ്റ് – കൊച്ചി എയർ ഇന്ത്യ വിമാനച്ചിറകിന് തീ പിടിച്ചു

മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ചിറകിന് തീപിടിച്ചു. ഇന്നുച്ചയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനം പുറപ്പെടാൻ തയാറാകുമ്പോഴാണ് എഞ്ചിൻ നമ്പർ രണ്ടിലെ ചിറകില്‍ നിന്ന് തീയും പുകയും...

ഇന്നത്തെ പത്ത് വാര്‍ത്തകൾ; ഒറ്റ നോട്ടത്തില്‍

ഓഗസ്റ്റ്-08: ഇന്നറിയേണ്ട പത്ത് വാര്‍ത്തകൾ ഒറ്റ നോട്ടതില്‍ 1.യുഎഇയിലെ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും യുഎഇയില്‍ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും. ഇന്ത്യയുടെ തനതു വാസ്തു ശിൽപ പാരമ്പര്യത്തില്‍ ജബല്‍ അലിയിലാണ് ക്ഷേത്ര...

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ 55 ക‍ഴിഞ്ഞവര്‍ക്ക് വിആര്‍എസ്

ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുളള നടപടികളുമായി എയര്‍ ഇന്ത്യ. 55 വയസ്സുക‍ഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതുവ‍ഴി മൂവായിരം ജീവനക്കാരെയെങ്കിലും കുറയ്ക്കാന്‍ ക‍ഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ നിഗമനം....