‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിവിധ തരത്തിലുള്ള സുരക്ഷാ നിർദേശങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ നൃത്താവിഷ്കാരത്തിലൂടെ കണ്ടാലോ? സുരക്ഷാ നിർദേശങ്ങൾ രാജ്യത്തെ വിവിധ നൃത്തരൂപങ്ങളിൽ പുറത്തിറക്കിയിരിക്കുകയാണ് ‘എയർ ഇന്ത്യ’. ഭരതനാട്യം, ഒഡീസി, കഥകളി, മോഹിനിയാട്ടം, കഥക്, ഘൂമർ,...
എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഫെബ്രുവരി 7 മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി.
നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് 7 മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക്...
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 1.10 കോടി രൂപ പിഴ ചുമത്തി. ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ...
ആകാശ യാത്ര ഇനി കൂടുതൽ സുഗമമാവും. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി. ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്....
2024 ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങും. പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമ്മർ ഷെഡ്യുളിൽ ഈ രണ്ട്...
ഹാർഡ് ലാൻഡിങ് നടത്തിയതിനെ തുടർന്ന് നടപടി നേരിട്ട് എയർ ഇന്ത്യ പൈലറ്റ്. കൊച്ചിയിൽ നിന്നും ദുബായിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ദുബായിൽ ഹാർഡ് ലാൻഡിങ് നടത്തിയത്. ഇതേത്തുടർന്ന് പൈലറ്റിനെ ജോലിയിൽ നിന്നും...