‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള...
അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ എയ്ഡ് ഏജൻസി പ്രഖ്യാപിച്ച് യുഎഇ. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു നയത്തിന് അനുസൃതമായി...
തുർക്കിയേയും സിറിയയേയും തീരാദുരിതത്തിലേക്ക് തളളിവിട്ട ഭൂകമ്പമുണ്ടായിട്ട് ഒരു മാസം തികയുന്നു. അരലക്ഷം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും പതിനായിരങ്ങളെ ഇപ്പോഴും കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഭൂകമ്പമാണുണ്ടായത്.
ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം...
തുര്‍ക്കിയേയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനായി ദുബായിലെ തുർക്കി കോൺസുലേറ്റിന്‍റെ പദ്ധഥി. ശൈത്യകാല വസ്ത്രങ്ങളും , ഭക്ഷണവും , മരുന്നുകളും, ക്ളീനിംഗ് സാമഗ്രികളും ഉൾപ്പെടെ സംഭാവന സ്വീകരിക്കുകയായാണ് ദുബായിലെ തുർക്കി...
സൗദി ജീവകാരുണ്യ സംഘടനയായ ഇൻസാന് 2022ലെ സന്നദ്ധ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം. റിയാദ് ഗവർണറും മേഖലയിലെ ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓർഫൻ കെയറിന്റെ ഡയറക്‌ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്...
യമന്‍ ജനതയ്ക്ക് സൗദി അറേബ്യ നല്‍കുന്ന സഹായ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ. യുദ്ധത്തിൽ തകർന്ന യമന്‍റെ അടിയന്തര ഉപജീവന ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയെ സഹായിക്കുന്നതിൽ സൗദിയുടെ...