‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: agreement

spot_imgspot_img

സൗദി-ഇന്ത്യ സഹകരണ കരാർ, അംഗീകാരം നൽകി സൗദി മന്ത്രിസഭ

സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിനാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ...

ഇനി ​ഗതാ​ഗതക്കുരുക്കിൽ അകപ്പെടുമെന്ന ആശങ്ക വേണ്ട; ദുബായിൽ പറക്കും ടാക്സികളെത്തുന്നു

പരമ്പരാ​ഗത ടാക്സി സംവിധാനങ്ങളെ പഴങ്കഥകളാക്കാനൊരുങ്ങി ദുബായ്. ​ഗതാ​ഗതക്കുരുക്കിൽ അകപ്പെടുമെന്ന ആശങ്കയില്ലാതെ അതിവേ​ഗം യാത്ര ചെയ്യാൻ സാധിക്കുന്ന പറക്കും ടാക്സികളാണ് ​എമിറേറ്റിൽ സർവ്വീസ് നടത്താനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ...

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​, ​ബഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പിട്ടു

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി ​ഫ്രീ ​ഷോ​പ്പു​ക​ൾ​ ഉടൻ. ഇതിനായി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യു​മാ​യി ക​രാ​ർ ഒപ്പുവച്ചതായി ജി​ദ്ദ വി​മാ​ന​ത്താ​വ​ള ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നി​ല​യി​ൽ ഷോ​പ്പു​ക​ൾ ന​ട​ത്തു​ന്ന ​പ്ര​മു​ഖ ബ​ഹു​രാ​ഷ്​​ട്ര...

ഗാസയില്‍ 4 ദിവസത്തെ വെടിനിര്‍ത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായി ഖത്തര്‍

ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഖത്തർ. വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാറാണ് ഇസ്രയേലും ഹമാസും അംഗീകരിച്ചത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്നും...

വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയിലെത്തി ഇന്ത്യയും യുഎഇയും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ - നൈപുണ്യ വികസന - സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനും യുഎഇ വിദ്യാഭ്യാസ മന്ത്രി ഡോ....

പ്രകൃതി വാതക വിതരണത്തിൽ ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയുമായി ധാരണയിലെത്തി ഖത്തര്‍ എനര്‍ജി

ഖത്തർ എനർജിയും ഇറ്റാലിയൻ ഊർജ കമ്പനിയായ എനിയും തമ്മിൽ പ്രകൃതി വാതക വിതരണത്തിന് ധാരണയിലെത്തി. 2026 മുതൽ 27 വർഷത്തേക്കാണ് കരാർ കാലാവധി തീരുമാനിച്ചിരിക്കുന്നത്. ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം സിഇഒയുമായ സാദ്...