‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലർവാടി ആർട്‌സ് ക്ലബ്ബ്, പ്രണയം, പത്മശ്രീ ഡോക്‌ടർ സരോജ് കുമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അപൂർവ ബോസ്. ഇപ്പോൾ ബംഗാൾ ആചാരപ്രകാരം നടന്ന താരത്തിന്റെ വിവാഹ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ...
നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചെറുപ്പ കളം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ...
കല, മിനി, പൊടിമോൾ, നാടക അഭിനേതാക്കളായ വി.പി നായരും വിജയലക്ഷ്മിയും മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച മൂന്ന് വനിതാ രത്‌നങ്ങൾ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയെ തൊട്ടറിഞ്ഞ കലാകാരികൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും...
'ൻ്റെ കൊച്ചു മുതലാളി...' പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിളിച്ചു. കടപ്പുറത്ത് പാടി പാടി മരിക്കുമെന്ന് പറഞ്ഞ് ദൂരേക്ക് മറയുന്ന പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിതുമ്പി. കേരളക്കര ആ വിളി കേട്ടു. കറുത്തമ്മയെ നെഞ്ചിലേറ്റി,...
പണ്ട് ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഏതൊരുകുട്ടിയേയും പോലെ അതിലൊന്ന് കയറാനും കേട്ടുകേൾവി മാത്രമുളള വിദേശ നാടുകൾ കാണാനും സ്വപ്നംകണ്ട കാലത്തുനിന്ന് ലോകത്തിലെ മഹാനഗരമായ ദുബായിലിരുന്ന് ജീവിത വിശേഷങ്ങളുടേയും എട്ട് പതിറ്റാണ്ടിനിടെ കടന്നുപോയ...
കിലുക്കത്തിലെ നന്ദിനിയായും ദേവാസുരത്തിലെ ഭാനുമതിയായുമൊക്കെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയതാരം രേവതിക്ക് ഇന്ന് 57-ാം പിറന്നാൾ. നർത്തകി, അഭിനേത്രി, സംവിധായിക, നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി നിരവധി എല്ലാ മേഖലകളിലും കഴിവ്...