‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: actress

spot_imgspot_img

ബാല്യകാല സുഹൃത്തിൻ്റെ വിയോ​ഗത്തിൽ വേദനയോടെ നടി കീർത്തി സുരേഷ്; വൈറലായി കുറിപ്പ്

ബാല്യകാല സുഹൃത്തിന്റെ വേർപാടിൽ വേദനയോടെ നടി കീർത്തി സുരേഷ്. അകാലത്തിൽ പൊലിഞ്ഞുപോയ സുഹൃത്ത് മനീഷയുടെ ജന്മദിനത്തിൽ ഹൃദയഭേദകമായ കുറിപ്പാണ് താരം പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകൾ നേരിടാൻ താൻ ഏറെ ബുദ്ധിമുട്ടിയെന്നും തൻ്റെ...

ഓർമ്മയുണ്ടോ മമ്മൂട്ടിയുടെ ഈ നായികയെ? വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി ടെസ

മമ്മൂട്ടിയുടെ നായികയായി ബി​ഗ് സ്ക്രീനിൽ തിളങ്ങിയ താരമാണ് ടെസ. പട്ടാളം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ താരം ഇടംനേടുകയും ചെയ്തു. പിന്നീട് അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്ത ടെസ വലിയൊരു...

‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്; ധനം വാങ്ങി അവർ ജീവനെടുപ്പിക്കും’; വികാരനിർഭരയായി നടി ഭാമ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് നടി ഭാമ. താരവുമായി ബന്ധപ്പെട്ട വാർത്തകൾ ആരാധകർ ഇരുകയ്യുനീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ...

പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം സുജ കാർത്തിക; പ്രായം പിന്നോട്ടാണോയെന്ന് ആരാധകർ

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി സുജ കാർത്തിക. നായകന്മാരുടെ സഹോദരിയായും സഹതാരമായുമെല്ലാം സുജ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ...

ഇനി യാത്രയിൽ കൂട്ടായി ബി.എം.ഡബ്ല്യു എസ്.യു.വി; 1.30 കോടിയുടെ ആഡംബര കാർ സ്വന്തമാക്കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ബി.എം.ഡബ്ല്യുവിന്റെ കിടിലൻ എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് നവ്യ. ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്7 എസ്.യു.വിയാണ്...

‘ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനം’; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ലെന

മലയാളികളുടെ പ്രിയ താരമാണ് ലെന. തന്റെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവെച്ചിരിക്കുകയാണ് ലെന. ഇന്ത്യൻ...