‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: actress

spot_imgspot_img

‘വിവാഹ ജീവിതത്തോട് താല്പര്യമില്ല, ചിന്തിച്ചെടുത്ത തീരുമാനം’; തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

വിവാഹ ജീവിതത്തോട് താല്‌പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കില്ലെന്നും വിവാഹമെന്ന ആശയത്തിൽ വിശ്വാസമില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ തനിക്ക് വലിയ താത്പര്യമായിരുന്നുവെന്നും ഗുരുവായൂരിൽ വച്ച് വിവാഹം...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ പേരുമായി ബന്ധപ്പെട്ട ഒരു ആശയക്കുഴപ്പം തീർക്കുകയാണ്. താരവുമായി ബന്ധപ്പെട്ട്...

എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം, ഞെട്ടിപ്പോയെന്ന് ആരാധകർ; വൈറലായി അമൃത നായരുടെ പഴയ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ പരമ്പരകളിലും വെബ് സീരിസിലും ഷോകളിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ...

പ്രാർത്ഥനയോടെ സിനിമാലോകം; കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ

മലയാളികളുടെ പ്രിയപ്പെട്ട താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കവിയൂർ പൊന്നമ്മയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ...

‘സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്, അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല’; തുറന്നടിച്ച് നടി പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾ രാജിവെച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി പത്മപ്രിയ. അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജിയെന്നുമാണ് പത്മപ്രിയ തുറന്നടിച്ചത്. അതോടൊപ്പം...

‘വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോൺ മിക്സ് ചെയ്തു’; തന്റെ ശബ്ദം പോയതിന്റെ കാരണം വെളിപ്പെടുത്തി നടി കലാരഞ്ജിനി

മലയാള സിനിമയിലെ ശ്രദ്ധേയരായ സഹോദരിമാരിൽ ഒരാളാണ് കലാരഞ്ജിനി. ചെറുപ്രായത്തിൽ തന്നെ അഭിനയരം​ഗത്തെത്തിയ താരം ഇതിനോടകം സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയത്തേക്കുറിച്ച് പറയുമ്പോൾ ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് കലാരഞ്ജിനിയുടെ ശബ്ദത്തിന് എന്തുപറ്റിയെന്നാണ്. ആദ്യകാലത്തെ...