‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വില്ലനായെത്തി ശേഷം നായകൻ്റെ കുപ്പായമണിഞ്ഞ നടൻമാർ ഇന്ന് ലോകമറിയുന്ന താരങ്ങളാണ്. ഫോർ എക്സാമ്പിൾ - മോഹൻലാൽ, അമിതാബ് ബച്ചൻ അങ്ങനെ.. അങ്ങനെ.. അത് മാത്രമല്ല, നെപ്പോട്ടിസം അത്യാവശ്യം കൊടികുത്തി വാഴുന്ന സിനിമാ ലോകത്ത്...
കരിയറിന്റെ തുടക്ക കാലത്ത് തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോൾ തന്റെ ഡേറ്റിനുവേണ്ടി കാത്തിരിക്കുകയാണെന്ന് സൂപ്പർ താരം ദുൽഖർ സൽമാൻ. പുതിയ ചിത്രമായ 'കിങ് ഓഫ് കൊത്ത'യുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലാണ്...
സിനിമ - നാടക നടൻ സിവി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം യാരോ ഒരാൾ ആണ്.
സന്ദേശത്തിലെ...
ആശുപത്രിയിലാണെന്ന വ്യാജ വാർത്തകൾക്കെതിരെ രസകരമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാബുരാജ്. താരത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ ചില യൂട്യൂബ് ചാനലുകളിൽ വന്നത്. ഇതിന് മറുപടിയായി ജിമ്മില്‍ വ്യായാമം...
അറിവ് കൂടുംതോറും മനുഷ്യന് മതപരമായ വേർതിരിവ് വർധിക്കുകയാണെന്നും മനുഷ്യന്റെ സ്വഭാവം മോശമായിവരികയാണെന്നും നടൻ ഷൈൻ ടോം ചാക്കോ. മതത്തെ മനസിലാക്കി പഠിക്കണമെന്നും എന്നിട്ട് സ്വയം ചിന്തിച്ച് അതിന്റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത്...
മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ കീഴടക്കിയ ഗൂഫി പെയിന്റൽ(79) അന്തരിച്ചു. പരമ്പരയിൽ ശകുനിയുടെ കഥാപാത്രത്തെയാണ് ഗൂഫി പെയിന്റൽ അവതരിപ്പിച്ചത്. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് മുംബൈയിലെ...