‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: actor

spot_imgspot_img

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് തോന്നിയിട്ടില്ല. അതിനാലാണ് പാർട്ടി മാറാത്തത്. കോൺഗ്രസുകാരാനായി...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. 1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന...

പുതുമുഖ തിരക്കഥാകൃത്തുക്കള്‍ക്ക്‌ അവസരവുമായി പ്രഭാസ്; പുതിയ വെബ്സൈറ്റ് ആരംഭിച്ചു

സ്വന്തമായെഴുതിയ തിരക്കഥയുമായി സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കാത്തിരിക്കുന്നവർക്ക് അവസരവുമായി നടൻ പ്രഭാസ്. ഇത്തരക്കാർക്ക് അവസരത്തിനായി പുതിയ വെബ്സൈറ്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റിൽ എഴുത്തുകാര്‍ക്ക് അവരുടെ തിരക്കഥയുടെ...

‘ന്നാ താൻ കേസ് കൊട്’ താരം ടി.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പ്രശസ്ത സിനിമാ-നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി. കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു മരണം. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്' എന്ന സിനിമയിൽ...

‘കഴിഞ്ഞയാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ’; വൈറലായി ബൈജുവിന്റെ വീഡിയോ

നടൻ ബൈജുവിന്റെ രസകരമായൊരു റീല്‍ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. സിനിമാ സെറ്റിൽ വെച്ച് പൊലീസ് യൂണിഫോമിൽ ജീപ്പിൽ നിന്നിറങ്ങുന്ന വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലെ ബൈജുവിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം വാഹനാപകടമുണ്ടാക്കിയ...

പിണക്കം മറന്ന് മക്കളെത്തി; ടി.പി മാധവനെ അവസാനമായി കണ്ട് മകനും മകളും

അന്തരിച്ച നടൻ ടി.പി മാധവനെ അവസാനമായി കാണാനെത്തി മക്കൾ. മകൻ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കൾ കാണാനെത്തിയത്....