‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: action

spot_imgspot_img

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്. റീറിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. മാറ്റിനി...

അനധികൃത മാലിന്യനിക്ഷേപം; 20,000 ദിർഹം പിഴ ഈടാക്കി അജ്‌മാൻ

അനധികൃതമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് കമ്പനിക്ക് 20,000 ദിർഹം പിഴ ഈടാക്കി. അജ്‌മാൻ മുനിസിപ്പാലിറ്റിയുടേതാണ് നടപടി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്. നിർമ്മാണ സാമഗ്രികൾ ഉൾപ്പടെയുളള മാലിന്യമാണ് നിശ്ചിത...

അനധികൃത ടാക്സികൾക്ക് 50,000 ദിർഹം പിഴ; പരിശോധന ശക്തമാക്കി ദുബായ് ആർടിഎ

അനധികൃത ടാക്സി സർവ്വീസുകൾക്കെതിരേ നടപടി കർശനമാക്കി ദുബായ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പരിശോധനയിൽ 225 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്നവിൽനിന്ന് വൻ തുകപിഴയും ഈടാക്കി. ദുബായിൽ യാത്രക്കാരെയോ ചരക്കുകളോ കൊണ്ടുപോകുന്ന...

സിദ്ധാർ‌ഥന്റെ മരണം; വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്‌ത്‌ ഗവർണർ. പ്രഫ. എം.ആർ. ശശീന്ദ്രനാഥിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി സ്വീകരിച്ചത്. പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിയായ...

ആരാധകരുടെ മെസി വിളിയിൽ നിയന്ത്രണം വിട്ടു; അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും

ഫുട്ബോൾ ആരാധകരുടെ ഇഷ്ടതാരം റൊണാൾഡോയ്ക്കെതിരെ നടപടിയുമായി സൗദി ഫുട്ബോൾ ഫെഡറേഷൻ. ​ഗ്രൗണ്ടിൽ വെച്ച് ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഒരു മത്സരത്തിൽ...

ഒമാനിൽ ലൈസൻസ് ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ നടപടി

ലൈസൻസ് ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ഒമാൻ. ലൈസൻസ് ഇല്ലാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആന്റ്...