‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് (കെ.പി യോഹന്നാന്) അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു.
സഭാ വക്താവാണ് അപകടവിവരം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ...
അശ്രദ്ധമായി വാഹനമോടിക്കുന്നതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. അനവധി പേർക്കാണ് ഇതുവഴി ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പൊലീസ്. അശ്രദ്ധയേത്തുടർന്ന് സംഭവിച്ച ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ...
ജീവനും കയ്യിൽ പിടിച്ചാണ് മലപ്പുറത്ത് ഒരു കുടുംബം വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. വീടിന് മുകളിലേയ്ക്ക് മറിഞ്ഞ ലോറി നീക്കം ചെയ്യാത്തതിനേത്തുടർന്ന് എപ്പോൾ വേണമെങ്കിലും വീട് തരിപ്പണമാകുമെന്നതാണ് അവസ്ഥ. ഇതോടെ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ പോലും...
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ചു.
നെറ്റിയിൽ...