‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ
മലപ്പുറം മഞ്ചേരിയിൽ വെച്ചാണ് അപകടമുണ്ടായത്. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേയ്ക്ക് മന്ത്രി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മഞ്ചേരി ചെട്ടിയങ്ങാടിയിൽ വെച്ച് എതിരെ...
കർണാടക അങ്കോളയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കാണാതായിട്ട് 4 ദിവസം. അപകടം നടന്നതിന് ശേഷം ലോറിയുടെ ജിപിഎസ് സംവിധാനം പരിശോധിച്ചപ്പോൾ മണ്ണിനടിയിലാണ് ലൊക്കേഷൻ കാണിക്കുന്നത്. ലോറിയിൽ തടി കയറ്റി...
യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ കരുവാറ്റ സ്വദേശി എബി എബ്രഹാമിൻ്റെ കുടുംബത്തിനാണ് 47 ലക്ഷത്തോളം രൂപ( 2,60,000 ദിർഹം ) നഷ്ടപരിഹാരം...
കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ്...
ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം നടന്നത്. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു...
ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) ആണ് മരിച്ചത്. താഴത്തെ ബെർത്തിൽ കിടന്ന അലിഖാൻ്റെ ദേഹത്തേയ്ക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു.
കഴിഞ്ഞ...