‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സെപ്റ്റംബർ 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ 22 വരെയാണ് പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുക.
എംബസിയിലും...
അബുദാബിയിൽ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ച് എയർ അറേബ്യ. യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നേരിട്ട് വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് കൈമാറുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിൽ...
ഇന്തപ്പനയിൽ കീടങ്ങൾ ബാധിച്ചാൽ എന്തുചെയ്യും. അബുദാബിയിൽ വർഷാരംഭം മുതൽ രണ്ട് ദശലക്ഷത്തിലധികം ഈന്തപ്പനകൾക്ക് കീടപരിപാലനം നടത്തിയതായി അധികൃതർ. ഈന്തപ്പനകളെ സാരമായി ബാധിക്കുന്ന തണ്ടുതുരപ്പൻ, ചുവന്ന ഈന്തപ്പന കോവൽ എന്നീ കീടങ്ങളെ ചെറുക്കാനാണ് കീട...
അബുദാബിയിൽ പുതിയ ടാക്സി ബുക്കിംഗ് സേവനം പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇൻ്റർനാഷണൽ റൈഡ് ഹെയ്ലിംഗ് സ്മാർട്ട് ആപ്ലിക്കേഷനായ യാംഗോ വഴിയും ഇനി എമിറേറ്റിൽ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.
യാത്രക്കാർക്ക് ഇപ്പോൾ പൊതു, സ്വകാര്യ...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത വേവ് പൂൾ (സർഫ് അബുദാബി) അബുദാബിയിൽ തുറക്കുന്നു. ഒക്ടോബറിൽ അബുദാബിയിലെ ഹുദൈരിയാത്തിലാണ് കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂൾ ആരംഭിക്കുന്നത്. മൊഡോൺ, കെല്ലി...
മൂന്നാമത് ലിവ ഈന്തപ്പഴ മേളയ്ക്കും ലേലത്തിനും ഒക്ടോബർ 11-ന് തുടക്കമാകും. അബുദാബിയിലെ അൽ ദഫ്റ മേഖലയിലെ മദീനത് സായിദിലാണ് ഈന്തപ്പഴ മേള നടക്കുന്നത്.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേള ഒക്ടോബർ...