‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബി യാസ് ഐലൻഡിലെ ഒരു പ്രധാന നിർമ്മാണ പദ്ധതി താൽക്കാലികമായി തടഞ്ഞ് അധികൃതർ. പരിസ്ഥിതി മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളേത്തുടർന്നാണ് പദ്ധതി താൽക്കാലികമായി നിർത്തിവെപ്പിച്ചതെന്നാണ് പരിസ്ഥിതി ഏജൻസി അറിയിച്ചത്.
ജലമലിനീകരണം വർധിക്കുകയും വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാകുകയും...
നിങ്ങൾ ഒരു നഴ്സ് ആണെങ്കിൽ ഇതാ ഒരു സുവർണാവസരം. അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേയ്ക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷ നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ...
അബുദാബിയിൽ സിവിൽ തർക്കം ചർച്ചയിലൂടെ തീർപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ കോടതിയിലേയ്ക്ക് എത്താതെ ചർച്ചയിലൂടെ തീർപ്പാക്കാൻ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോമാണ് ആരംഭിച്ചത്. ഒരു മധ്യസ്ഥന്റെ നേതൃത്വത്തിൽ...
അബുദാബിയിൽ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുകയാണ്. വലിയ തോതിലാണ് ഇവിടെ വാടക വർധിക്കുന്നത്. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ അബുദാബിയിലെ കെട്ടിടങ്ങളുടെ വാടകയിൽ വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അബുദാബിയിൽ പ്രോപ്പർട്ടി വിലയേക്കാൾ വേഗത്തിലാണ്...
അബുദാബിയിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി ഊബർ. റൈഡ്-ഹെയ്ലിംഗ് കമ്പനി ചൈനയുടെ വെറൈഡുമായി സഹകരിച്ചാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ വാഹനം നിരത്തിലിറക്കുമെന്നാണ് റിപ്പോർട്ട്.
ഊബർ ആപ്പ് വഴി വെറൈഡിൻ്റെ...
അബുദാബിയിലെ സർക്കാർ ഭവന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. സർക്കാർ ഉടമസ്ഥതയിലുള്ള വില്ലകൾ അനധികൃതമായി വാടകയ്ക്കെടുക്കുകയോ പ്രോപ്പർട്ടികളിൽ കടകൾ സ്ഥാപിക്കുകയോ ചെയ്യുന്നവർ ഉൾപ്പെടെ സർക്കാർ ഭവന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.
സർക്കാർ...