‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudhabi

spot_imgspot_img

അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ 1000 ദിർഹം പിഴ

അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ കാത്തിരിക്കുന്നത് വൻ പിഴ. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്യുന്നതിനെ...

അബുദാബിയിൽ ഇനി കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത സ്വദേശികൾക്ക് മാത്രം

അബുദാബിയിൽ കാർ വാഷ്, സർവീസ് സെൻ്റർ എന്നിവ സ്വദേശികളുടെ ഉടമസ്ഥതയിലേക്ക് മാത്രമാകുന്നു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതയിൽ കാർ വാഷ് സെന്ററുകൾ വികസിപ്പിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. അബുദാബി സാമ്പത്തിക...

യുഎഇ ജെറ്റ് സ്കീ മാരത്തോൺ ആദ്യ റൗണ്ട് ഒക്ടോബർ 26-ന് സംഘടിപ്പിക്കും

യുഎഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് ഒക്ടോബർ 26-ന് നടത്തപ്പെടും. അബുദാബി ബ്രേക്‌വാട്ടറിൽ വെച്ചാണ് മത്സരം നടക്കുന്നത്. അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. യുഎഇ മറൈൻ സ്പോർട്‌സ്...

അബുദാബിയിലെ ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ; ‘സെഹറ്റോണ’ മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

അബുദാബി നിവാസികൾക്ക് ആരോ​ഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ ലഭ്യമാകും. നഗരത്തിലെ എല്ലാ ആരോഗ്യ സേവനങ്ങളും നിയന്ത്രിക്കുന്നതിനായി 'സെഹറ്റോണ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആപ്പ് വഴി ഉപയോക്താക്കൾക്ക് അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാനും ഓൺലൈനിൽ...

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്‌ഞാന വകുപ്പിന്റെ (അഡെക്) നിർദേശം....

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ്; ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങും. സാധാരണ രണ്ട് മണിക്കൂറിനടുത്ത് എടുക്കുന്ന യാത്രയാണ് ഒരു...