‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudhabi

spot_imgspot_img

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്നാണ് ട്രേഡിങ്ങിന്...

യാത്രക്കാർക്ക് ആശ്വാസം; ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ചു

യാത്രക്കാർക്ക് ആശ്വാസമായി ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ച് അബുദാബി മൊബിലിറ്റി. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബാൻ മാൾ, ബനിയാസ്...

ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് സർവീസ് ആരംഭിച്ച് ആർടിഎ

ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് ആരംഭിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് യാത്രാ ചെലവിൻ്റെ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിയെ തേടിയെത്തിയത് 46 കോടിയുടെ ഭാ​ഗ്യം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ എന്ന വ്യക്തിക്കാണ് 46 കോടി രൂപ (20 ദശലക്ഷം ദിർഹം) നറുക്കെടുപ്പിൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി...

അബുദാബിയിൽ ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്

അബുദാബിയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ആലിപ്പഴ വർഷത്തിൽ പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്. ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ 10 ഫ്ലമിംഗോകളെ അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) രക്ഷപ്പെടുത്തിയാണ് പുനരധിവസിപ്പിച്ചത്. അൽ വത്ബ വെറ്റ്ലാൻഡിലെ ഫ്ലമിംഗോകളുടെ കാലുകൾ, തല,...

അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ചു; അബുദാബിയിൽ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്. ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക്...