‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudhabi

spot_imgspot_img

അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസിയുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ വഹിക്കും

അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഇനി മുതൽ അബുദാബി സർക്കാർ ഏറ്റെടുക്കും. അബുദാബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും. അബുദാബിയിലെ...

പ്രവാസികൾക്ക് ആശ്വാസമാകാൻ ഇൻഡി​ഗോ; അബുദാബി – കോഴിക്കോട് സർവ്വീസ് 21ന് ആരംഭിക്കും

പ്രവാസികൾക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻ. അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസാണ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നത്. ഡിസംബർ 21 മുതലാണ് സർവീസ് ആരംഭിക്കുക. കോഴിക്കോട് നിന്ന് പുലർച്ചെ 1.55-ന് പുറപ്പെടുന്ന...

ലോകത്തിലെ ഏറ്റവും മനോഹരമായ എയർപോർട്ട്; അബുദാബി സായിദ് വിമാനത്താവളത്തിന് പുരസ്കാരം

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്. വിഖ്യാതമായ പ്രിക്‌സ് വേർസെയിൽസ് വേൾഡ് ആർകിടെക്‌ചർ ആന്റ് ഡിസൈൻ അവാർഡാണ് വിമാനത്താവളത്തിന് ലഭിച്ചത്. സായിദ് വിമാനത്താവളത്തിൻ്റെ ഒന്നാം വാർഷികത്തിന്റെയും 53-ാം...

2025-ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങി അബുദാബി

2025-ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ സഹാഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ബഹിരാകാശ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്. കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവർ ദിവസവും...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ ഉച്ചകോടിക്ക് എത്തുമെന്ന് സംഘാടകർ അറിയിച്ചു. 28, 29...