‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudabi

spot_imgspot_img

ഇത്തിഹാദ് എയർവേയ്സിൽ തൊഴിലവസരങ്ങൾ, 2,000 ജീവനക്കാരെ നിയമിക്കും 

ഇത്തിഹാദ് എയർവേയ്സ് വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഈ അവസരത്തിൽ 2,000 പൈലറ്റുമാരെയും ക്യാബിൻ ക്രൂകളെയും മെക്കാനിക്കുകളെയും റിക്രൂട്ട് ചെയ്യുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർവേയ്സ് അധികൃതർ അറിയിച്ചു. 2025 ൽ വിപുലീകരണത്തിന് തയ്യാറെടുക്കുമ്പോൾ എയർലൈൻ...

നേട്ടങ്ങളുമായി ബുർജീൽ, പുതിയ ആശുപത്രിയും ഡേ സർജറി സെന്ററുകളും ഉടൻ 

മികച്ച വളർച്ച രേഖപ്പെടുത്തി അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ...

‘സ്റ്റാൻഡേർഡ് സർവീസ്’, അബുദാബിയിൽ ഇനി ഏകീകൃത ബസ് നിരക്കുകൾ 

അബുദാബിയിൽ ഇനി ഏകീകൃത ബസ് നിരക്കുകൾ. അബുദാബി നഗര, സബർബൻ ഗതാഗത സേവനങ്ങളെ 'സ്റ്റാൻഡേർഡ് സർവീസിലേക്ക്' സംയോജിപ്പിക്കുന്ന പുതിയ പൊതുഗതാഗത നിരക്ക് സമ്പ്രദായം ഫെബ്രുവരി 28 മുതൽ നടപ്പിലാക്കി തുടങ്ങും. ബസ് ബോർഡിംഗ്...

‘സൗഹാർദ്ദത്തിന്‍റെ ഉത്സവം’,അബുദാബി ബാപ്സ് ഹിന്ദു ശിലാക്ഷേത്രത്തിലെ ആഘോഷം സമാപിച്ചു

അബുദാബി ബാപ്സ് ഹിന്ദു ശിലാക്ഷേത്രത്തിൽ നടന്നുവന്നിരുന്ന 'സൗഹാർദ്ദത്തിന്‍റെ ഉത്സവം (ദ് ഫെസ്റ്റിവൽ ഓഫ് ഹാർമണി)' 'പ്രചോദന ദിന ആഘോഷത്തോടെ സമാപിച്ചു. കുടുംബങ്ങളും സമൂഹത്തിന് പ്രചോദനം നൽകുന്ന വ്യക്തികളുമാണ് പരിപാടിയിൽ സംബന്ധിച്ചു. ശിലാക്ഷേത്രത്തിൻ്റെ വനിതാ...

സൈക്ലിങ് റേസ്, അബുദാബിയിലെ ചില റോഡുകൾ നാളെ അടച്ചിടും

യുഎഇ ടൂർ പുരുഷന്മാരുടെ സൈക്ലിംഗ് റേസിന്റെ ആറാം ഘട്ടവുമായി ബന്ധപ്പെട്ട് നാളെ അബുദാബി നഗരത്തിന് ചുറ്റുമുള്ള ചില റോഡുകൾ താത്കാലികമായി അടച്ചിടും. ഉച്ചയ്ക്ക് ഒരു മണി മുതൽ 4.30 വരെ ചില റോഡുകൾ...

അബുദാബി ബാപ്സ് ഹിന്ദു മന്ദിറിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകരുടെ, പ്രത്യേകിച്ച് വിദേശത്ത് നിന്നുള്ള ഭക്തരുടെ ഒഴുക്കാണ് ഇവിടേക്ക്. അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്നവർ അറിയേണ്ട കൂടുതൽ വിവരങ്ങൾ...