‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudabi

spot_imgspot_img

അബുദാബിയിൽ കാണാതായ ചാവക്കാട് സ്വദേശി ഷെമീലിനെ മരിച്ച നിലയിൽ കണ്ടെത്തി 

തിരച്ചിലിനൊടുവിൽ ഷെമീലിനെ കണ്ടെത്തി. അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിൻ്റെ മകൻ ഷെമീൽ (28) ആണ് മരിച്ചത്....

കണ്ടെത്താൻ കഴിയുമോ ഷെമിലിനെ? അബുദാബിയിൽ മലയാളി പ്രവാസിയെ കാണാതായിട്ട് ഒരു മാസം, പിണറായി വിജയന് പരാതി നൽകി മാതാവ് 

ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ ഒരു കാണാതായിട്ട് ഒരു മാസത്തിലേറെയായി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്ന ഷെമീൽ എങ്ങോട്ട് പോയതാണ് എന്ന് ആർക്കുമറിയില്ല. അബുദാബി...

അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം തുറന്നു, സവിശേഷതകൾ അറിയാം 

ഞായറാഴ്ച വൈകുന്നേരം 4.30 ന് അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയയം തുറന്നു. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെ തുറന്ന ദേവാലയത്തിന്റെ സവിശേഷതകൾ...

പുണ്യ റമദാൻ, വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം

ചെറിയ പെരുന്നാൾ വന്നെത്തി. ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ അടുത്തതോടെ വിവിധ മത വിഭാഗങ്ങളുടെ സംഗമമൊരുക്കി അബുദാബി ബിഎപിഎസ് ഹിന്ദു ക്ഷേത്രം. ഒംസിയാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത...

അബുദാബി ഹിലി മാളിന് സമീപമുള്ള 2 റോഡുകൾ 3 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും – ഐ. ടി. സി

അൽ ഐനിലെ ഹിലി മാളിന് സമീപമുള്ള ഒരു ഇന്റർസെക്ഷനുകളിലെ രണ്ട് റോഡുകൾ മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. അബുദാബിയുടെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. അറിയിപ്പ് പ്രകാരം ഹിലി മാളിന് സമീപം സ്ഥിതിചെയ്യുന്ന...

ഇവന്റ് ടിക്കറ്റുകൾക്ക് ഡിസംബർ 31 വരെ 10% ടൂറിസം നികുതി ഒഴിവാക്കി അബുദാബി 

ഈ വർഷം ഡിസംബർ 31 വരെ വിറ്റ ടിക്കറ്റുകൾക്ക് ടൂറിസം ഫീസ് നൽകേണ്ടതില്ലെന്ന് അബുദാബിയിലെ ഇവൻ്റ് സംഘാടകർ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി വിൽക്കുന്ന...