‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudabi

spot_imgspot_img

മഹ്‌സൂസ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 10 ലക്ഷം ദിർഹം, യാഥാർഥ്യമാവുന്നത് കാത്തിരുന്ന വിവാഹം

മെഹ്‌സൂസിന്റെ ഏറ്റവും പുതിയ കോടീശ്വരനായി മലയാളി പ്രവാസി. അബുദാബിയിൽ താമസമാക്കിയ ഇന്ത്യൻ പ്രവാസി വിപിന് ഏറെ നാളായി കാത്തിരിക്കുന്ന വിവാഹം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുന്ന സന്തോഷമാണ് ഇപ്പോൾ. വിവാഹം കഴിക്കാൻ കൊതിച്ചിരുന്നെങ്കിലും പരിമിതമായ...

സുരക്ഷാ ലംഘനം, അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അടച്ചു പൂട്ടി

സുരക്ഷാ നിയമങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടതിനാൽ അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് പൂട്ടി. അബുദാബി ഹെൽത്ത്‌ സെന്റർ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ നടപടി ക്രമങ്ങളും അണുബാധ നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ...

ലോഗോസ് ഹോപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേള അബുദാബിയിൽ

ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേള അബുദാബിയിൽ. മിന സായിദ് തുറമുഖത്താണ് പുസ്തകങ്ങളെ വഹിച്ചുകൊണ്ടുള്ള കപ്പൽ നങ്കൂരമിട്ടത്. അബുദാബി (ഡിസിടി - അബുദാബി) സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അബുദാബി അറബിക് ലാംഗ്വേജ്...

‘സീ വേൾഡ് അബുദാബി’ മെയ്‌ 23 ന് തുറക്കും 

സമുദ്ര കാഴ്ചകളുടെ പുത്തൻ അനുഭവങ്ങൾ നൽകാൻ സീ വേൾഡ് അബുദാബി മെയ് 23 ന് തുറക്കും. യാസ് ഐലൻഡിലാണ് പുതുതായി സജ്ജമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ...

അബുദാബി ബോട്ടപകടം, ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു 

അബുദാബിയിലെ ഖോർഫുക്കാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു. തിരുവനന്തപുരം കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും ഏഴ് വയസ്സ് പ്രായമുള്ള മകൻ പ്രണവ് എം പ്രശാന്താണ് മരിച്ചത്....

രണ്ടാം തവണയും ബിഗ് ടിക്കറ്റ് സ്വന്തമാക്കി പ്രവാസി മലയാളി 

രണ്ടാം തവണയും ബിഗ് ടിക്കറ്റ് സ്വന്തമാക്കി പ്രവാസി. മലയാളിയായ പ്രദീപ് കുമാർ ആണ് ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ വിജയിയായത്. നറുക്കെടുപ്പിൽ 15 മില്യൺ ദിർഹമാണ് പ്രദീപ് കുമാർ നേടിയത്. ടിക്കറ്റ്...