‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: abudabi

spot_imgspot_img

സമ്മർ സെയിൽ ആരംഭിച്ചു, അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ 90 ശതമാനം വരെ കിഴിവുകൾ

അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ ഇനി സമ്മർ സെയിൽ ആഘോഷം. 90 ശതമാനം കിഴിവുകളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ ആരംഭിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രീമിയർ റീട്ടെയിൽ വിഭാഗമായ...

സൂപ്പർസ്റ്റാർ രജനികാന്തിന് ഗോൾഡൻ വിസ, നടപടികൾ പൂർത്തിയാക്കാൻ സഹായിച്ച എംഎ യൂസുഫലിയ്ക്ക് നന്ദി അറിയിച്ച് താരം 

കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ രജനികാന്തും പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയും കണ്ടുമുട്ടിയതും അവർ നടത്തിയ യാത്രയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ നൽകി ആദരിച്ചിരിക്കുകയാണ് അബുദാബി സർക്കാർ....

ജീവനുള്ള കോഴിയെ വിറ്റു, അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടി 

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പർമാർക്കറ്റിന് പൂട്ടിട്ട് അബുദാബി ഭക്ഷ്യ സുരക്ഷ അതോറിറ്റി. ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റാണ് അധികൃതർ അടപ്പിച്ചത്. മുസഫയിലെ വൺ പഴ്‌സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. സ്ഥാപനത്തിന് പിഴയും ചുമത്തുകയും ചെയ്തിട്ടുണ്ട്....

മാലിന്യത്തിൽ നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാവുന്ന കേന്ദ്രവുമായി അബൂദബി

പുത്തൻ പദ്ധതിയുമായി അബുദാബി. ഇനി മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ വേർതിരിക്കാൻ കഴിയും.അബുദാബി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണത്തില്‍നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാൻ കഴിയുന്ന ആദ്യ കേന്ദ്രം അബൂദാബിയില്‍ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ....

സ്ഥാപനങ്ങൾക്കും പദ്ധതികൾക്കും ശബ്ദ-വായു മലിനീകരണ പരിധി നിശ്ചയിക്കും, പ്രഖ്യാപനവുമായി അബുദാബി പരിസ്ഥിതി ഏജൻസി 

ശബ്ദ- വായു മലിനീകരണം തടയാൻ അബുദാബി.അബുദാബിയിലെ എല്ലാ പ്രോജക്ടുകളും സ്ഥാപനങ്ങളും ഇനി പാരിസ്ഥിതിക ലൈസൻസ് നേടണം. മാത്രമല്ല, വായു മലിനീകരണത്തിനും ശബ്ദത്തിനും ഉള്ള പരിധികൾ പാലിക്കണമെന്നും അധികൃതർ പ്രഖ്യാപിച്ചു. വായു മലിനീകരണം കുറയ്ക്കുക, പരിസ്ഥിതി...

‘റോഡ് ക്ലോസ്ഡ്’, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് അടച്ചിടും

അബുദാബി ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ ( E 10) മൂന്ന് പാതകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. മെയ് 10 വെള്ളിയാഴ്‌ച രാത്രി 10 മണി മുതൽ മെയ് 13 തിങ്കളാഴ്‌ച...