‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അടുത്ത മാസം മുതൽ അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ നോൺ-സ്റ്റോപ്പ് പ്രതിദിന സർവീസുമായി ഇൻഡിഗോ. മെയ് 9 മുതൽ, കണ്ണൂരിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന നോൺ-സ്റ്റോപ്പ് പ്രതിദിന വിമാനങ്ങൾ ഉണ്ടാകും.
കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന്...
അൽ റാഹ ബീച്ചിൽ യാസ് കനാൽ റെസിഡൻഷ്യൽ പദ്ധതിക്ക് അംഗീകാരം നൽകി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 3.5 ബില്യൺ ദിർഹം പദ്ധതിയിൽ യുഎഇ...
കുട്ടിക്കാലത്ത് പലരും ചോദിക്കും വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്? തൊണ്ണൂറു ശതമാനം ആൺകുട്ടികളും പറയുന്ന ആഗ്രഹമാണ് പൊലീസാകാനാണ് ആഗ്രഹമെന്ന്. പൊലീസാകണം എന്ന് ആഗ്രഹമുള്ള മൂന്ന് വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അബുദാബി പോലീസിലെ ട്രാഫിക് അവേർനെസ്...
കടക്ക് പുറത്ത് എന്നല്ല! കൂടെയിരിക്കൂ.. എന്നാണ് ഈ നേതാക്കൾ പറയുന്നത്. സമത്വത്തിന്റെ സാഹോദര്യത്തിന്റെ നല്ലൊരു മാത്യകയാണ് യുഎഇയിൽ നിന്ന് കാണാൻ കഴിയുന്നത്. വളരെ പ്രശസ്തമായ ഷെയ്ഖ് സായിദ് വലിയ പള്ളിയങ്കണത്തിൽ ഞായറാഴ്ച നടന്ന...
ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേയ്ക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് പനി സ്ഥിരീകരിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരോട് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്...
റമദാനില്‍ ദര്‍ബ് ട്രാഫിക് ടോള്‍ സംവിധാനത്തില്‍ സമയക്രമീകരണം നടത്തിയതായി അബുദാബിയിലെ മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ, രാവിലെ 8 മുതൽ 10 വരെയും...