‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ പുതിയതായി ആരംഭിച്ച ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭാഗമായ കാൻസർ കെയർ സെൻ്ററിൽ ഡ്രോപ്പ്-ഇൻ രോഗികൾക്ക് ഇൻഷുറൻസ് സ്റ്റാറ്റസ് പരിഗണിക്കാതെ സൗജന്യമായി കൺസൾട്ടേഷനുകൾ നൽകാൻ തീരുമാനം. സഹിഷ്ണുത - സഹവർത്തിത്വ മന്ത്രി ഷെയ്ഖ്...
അബുദാബി പൊലീസിലും മലയാളം. അതെ മലയാളികളെ ലക്ഷ്യംവെച്ച് മലയാളത്തിൽ അബുദാബി പൊലീസിൻ്റെ അറിയിപ്പ്. വാഹനം ഓടിക്കുന്നവർക്കുളള മുന്നറിയിപ്പാണ് അബുദാബി പൊലീസ് മലയാളത്തിൽ പങ്കുവെച്ചത്.
ചൂട് കാലത്ത് ടയറുകളുടെ തേയ്മാനം, ടയറുകളിലെ വിള്ളലുകൾ കാലാവധി എന്നിവ...
അബുദാബിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കുന്നതിന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ സമയപരിധിയും നിശ്ചിയിച്ചു.
2024 ജൂൺ മുതൽ രണ്ട്...
പൊതുയിടങ്ങളിൽ കുടിവെള്ള കൂളറുകൾ സ്ഥാപിക്കുന്നതിന് അനുമതി തേടണമെന്ന് വ്യക്തമാക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി . ഈ കൂളറുകൾ ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിശ്ചിത...
ഷെയ്ഖ് സായിദ് തുരങ്കത്തിലെ 5071 എൽ.ഇ.ഡി. ലൈറ്റുകൾ പുനഃസ്ഥാപിച്ചിരിക്കുകയാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അധികൃതർ. ഇതുവഴി 17 ശതമാനം വൈദ്യുതി ഉപഭോഗംകുറയ്ക്കാനും ഡ്രൈവർമാരുടെ കാഴ്ചപരിധി മെച്ചപ്പെടുത്താനും കഴിയും.
ടണലിന്റെ 6.3 കിലോമീറ്ററാണ്...