‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസികൾക്ക് ആശ്വാസമാകുന്ന നടപടിയുമായി അബുദാബി. പ്രവാസികളുടെ മൃതദേഹം ഇനി നാട്ടിലെത്തിക്കാൻ ഒരുപാട് പണം മുടക്കേണ്ട ആവശ്യമില്ല. പകരം എയർ കാർഗോ ചാർജ് മാത്രം നൽകിയാൽ മതി.
മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം...
കൊത്തുപണികൾകൊണ്ട് മനോഹരമാക്കിയ അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം സന്ദർശകർക്കായി തുറന്നുകൊടുത്തതോടെ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മന്ദിർ സന്ദർശിക്കാനാഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അധികൃതർ നിർദേശിച്ചിരിക്കുന്ന ചില കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. അത് എന്തൊക്കെയാണെന്ന്...
അബുദാബിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നഗരസഭ. എമിറേറ്റിലെ പല റോഡുകളുടെയും വേഗപരിധി അധികൃതർ ഇപ്പോൾ കുറച്ചിരിക്കുകയാണ്. വേഗത കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവപ്പിൽ വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മനസിലാക്കി വാഹനമോടിക്കണമെന്നാണ്...
ലോകാത്ഭുതമായ താജ് മഹൽ എല്ലാവർക്കും ഒരു കൗതുകമാണ്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ നിർമ്മിതിയായ താജ് മഹൽ ഇന്ത്യൻ-പേർഷ്യൻ-ഇസ്ലാമിക ശൈലികൾ സമുന്വയിപ്പിച്ച മുഗൾ വാസ്തുവിദ്യയുടെ കരവിരുതാണ്. ഇതിനോട് കിടപിടിക്കാൻ ഇനിയൊരു കെട്ടിടത്തിനും...