‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: aadujeevitham

spot_imgspot_img

ബോക്സ്ഓഫീസിൽ പുതുചരിത്രം; വെറും 9 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി ‘ആടുജീവിതം’

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. റിലീസ് ചെയ്‌ത് വെറും 9 ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 100 കോടി പിന്നിടുന്ന...

ആടുജീവിതം 100 കോടിക്ലബ്ബിൽ എത്തിയപ്പോൾ നജീബിന് എന്തു കൊടുത്തു: സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് മറുപടി നൽകി ബ്ലെസി

ബെന്യാമിന്റെ ആടുജീവിതം പുറത്തിറങ്ങിയതു മുതൽ മലയാളികൾക്ക് പരിചിതമാണ് നജീബിനെ. നജീബിന്റെ ജീവിതം ആടുജീവിതമായി തന്നെ വെള്ളിത്തിരയിൽ എത്തിയപ്പോൾ അദ്ദേഹത്തോടുള്ള സ്നേഹവും ഇഷ്ടവും ഒരുപടികൂടി കൂടി മലയാളികൾക്ക്. സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ തന്നെ...

തിയേറ്ററുകൾ ഇളക്കിമറിച്ച് ആടുജീവിതം; ആദ്യവാരം നേടിയത് 88 കോടി

തിയേറ്ററുകളിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. റിലീസ് ചെയ്‌ത്‌ ഏഴ് ദിവസം പിന്നിടുമ്പോൾ 88 കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്നും മാത്രം ചിത്രം ഇതിനോടകം വാരിയത്...

ബഹ്റൈനിലും ഖത്തറിലും ‘ആടുജീവിതം’ പ്രദർശനം തുടങ്ങി

നജീബിൻെറയും ബെന്യാമിന്റെയും പ്രവാസ ജീവിതത്തിന് സാക്ഷ്യം വഹിച്ച ബഹ്റൈനിൽ ‘ആടുജീവിതം’ പ്രദർശനം തുടങ്ങി. നേരത്തെ വിലക്കുണ്ടായിരുന്ന ഖത്തറിലും ചിത്രത്തിന്റെ പ്രദർശനം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഖത്തറിൽ...

‘പൃഥ്വിരാജിനെയോർത്ത് അഭിമാനം തോന്നുന്നു, അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ രാജു ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരം’ – വിനയൻ 

19 വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് എന്ന നടൻ സിനിമാ മേഖലയിൽ നിന്നും വിലക്ക് നേരിട്ടിരുന്ന സമയത്ത് താരത്തെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ' അത്ഭുതദ്വീപ്'. 'അത്ഭുതദ്വീപിന്റെ' രണ്ടാം ഭാഗം അണിയറയിൽ...

ആടുജീവിതത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കി ഹോട്സ്റ്റാർ, സ്ട്രീമിങ് ചെയ്യുന്നത് അൺകട്ട്‌ വേർഷൻ 

മികച്ച പ്രേക്ഷക പ്രതികണങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 'ആടുജീവിതം'. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ഇതിനോടകം തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. നാല്...