‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്രാഫിക് ബോധവത്കരണം മുതിർന്നവരിൽ എന്നപോലെ കുട്ടികളിലും അനിവാര്യമാണ്. കുട്ടികളുടെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിൽ വ്യക്തമായ ട്രാഫിക് അവബോധം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ...
വേനൽക്കാല സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നതിനായി അബുദാബി പോലീസ് സേഫ് സമ്മർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിന്റെ നാലാമത് പതിപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച്...
ഭിന്നശേഷി വിഭാഗക്കാരെ വിമാനത്താവളങ്ങളിൽ സ്വയം ചെക് ഇൻ ചെയ്യാൻ സന്നദ്ധരാക്കുന്നതിന്റെ ഭാഗമായി വെർച്വൽ ചെക് ഇൻ പരിശീലനം ആരംഭിച്ച് ആബുദാബി പൊലീസ്. ഭിന്നശേഷിക്കാർക്ക് യാത്രാനടപടികൾ തടസമില്ലാതെ പൂർത്തീകരിക്കാനാണ് അബുദാബി പൊലീസ് പ്രത്യേക പരിശീലന...
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാനുള്ള സംവിധാനവുമായി അബുദാബി പൊലീസ്. സ്മാർട്ട് സേവനമാണ് ഇതിനായി അബുദാബി പൊലീസ് ഒരുക്കിയിരിക്കുന്നത്. ആധുനിക പൊലീസിന് സ്മാർട്ട് സേവനങ്ങൾ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി. ട്രാഫിക്...
യുഎഇയിൽ ചൂട് കനത്തതോടെ നിയമവും കടുപ്പിച്ച് അധികൃതർ. ചൂടുകാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. 40 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് യുഎഇയിൽ അനുഭവപ്പെടുന്ന...