‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തന്റെ കരിയറിന്റെ പ്രാരംഭ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളേക്കുറിച്ച് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോയതെന്നും ആ സമയത്ത് തന്നെ സഹായിച്ചത്...
ഇന്ത്യയെ ഓസ്കാറിന്റെ നെറുകയിൽ എത്തിച്ച ബോളിവുഡ് സിനിമയാണ് ' സ്ലം ഡോഗ് മില്യണയർ'. എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കാർ പുരസ്‌കാരം കരസ്തമാക്കി ഇന്ത്യൻ സിനിമാ മേഖലയുടെ യശസ്സ് ഉയർത്തിയത് ഈ ചിത്രത്തിലൂടെയാണ്. ആരാധകർ...
ഹൃദയം തുറന്ന് പടച്ചോനെ വിളിക്കുന്ന നജീബ്... 'പെരിയോനെ റഹ്‌മാനെ...' ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ ആര്‍ റഹ്‌മാന്റെ മാന്ത്രികതയില്‍ വീണ്ടുമൊരു മായാജാലം കൂടി. യാതനകളും വേദനകളും തിന്ന് നജീബ് അനുഭവിച്ച പ്രവാസ ജീവിതത്തെ...
ജീവന്റെ ജീവനായ കുടുംബത്തെ ജന്മനാട്ടിലാക്കി ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലേക്ക് വണ്ടി കയറുന്നവരാണ് പ്രവാസികൾ. ഗൾഫിലെത്തുമ്പോൾ പലപ്പോഴും പലരും പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ചതിയിൽ അകപ്പെടുന്നവർക്ക് ദുരിതജീവിതം നയിക്കേണ്ടി വരാറുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ...
മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന 'ആടുജീവിതം' ട്രെയിലർ പുറത്തിറങ്ങി. സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ എ ആര്‍ റഹ്‍മാനും റസൂല്‍ പൂക്കുട്ടിയും അടക്കമുള്ള പ്രമുഖരും ചിത്രത്തിനൊപ്പം ഉണ്ടെന്നത് പ്രതീക്ഷ വാനോളം...
ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരമാണ് രജനികാന്ത്. അത്രത്തോളം തന്നെ വലിയ ആരാധക വൃന്ദമുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാനും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളാണ്. ഇന്നും പലരുടെയും പ്ലേ...