‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: 2024

spot_imgspot_img

ഐപിഎൽ ആവേശം വാനോളം; ഒന്നാം ക്വാളിഫയർ നാളെ

ഐപിഎൽ പോരാട്ടം മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം മുന്നോട്ട് പോകുന്നത്. കരുത്തരെന്ന് മുദ്രകുത്തിയിരുന്ന പല ടീമുകളും പ്ലേഓഫ് കാണാതെ പുറത്താകുകയും ദുർബലരെന്ന് കരുതിയിരുന്നവർ പ‍ടയോട്ടം തുടരുകയുമാണ്....

ടി20 ലോകകപ്പിന് മുമ്പ് സന്നാഹ മത്സരം; ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യൻ ടീം ഇറങ്ങും

ഐപിഎല്ലിന്റെ ആവേശം തകർത്തുകൊണ്ടിരിക്കെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങൾ നടത്താനൊരുങ്ങുകയാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യ ബംഗ്ലാദേശിനെതിരെയാണ് സന്നാഹ മത്സരത്തിൽ...

സഞ്ജുവിനും ടീമിനും ആഹ്ലാദമുഹൂർത്തം; ഒടുവിൽ പ്ലേ ഓഫിൽ സീറ്റുറപ്പിച്ച് രാജസ്ഥാൻ റോയൽസ്

ഐപിഎൽ മാമാങ്കം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ ആവേശം വാനോളമാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം കൊടുമ്പിരി കൊള്ളുന്നത്. കളിക്കളത്തിലെ താരങ്ങളേപ്പോലെ ആരാധകരും അതീവ ആവേശത്തിലാണ്. മികച്ച പ്രകടനം...

തുടര്‍ച്ചയായ 5-ാം ജയത്തിന്റെ മാധുര്യം; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ആര്‍സിബി

ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്. തുടർച്ചയായ അഞ്ചാം ജയത്തോടെ 13 കളികളിൽ നിന്ന്...

മുപ്പതു വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ഒരുങ്ങി ഇന്ത്യ, ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു 

മുപ്പതു വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നു. അഭിമാന നിമിഷമാണിത്. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന്റെ പുറത്തു വിട്ട ട്രെയ്ലർ...

യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിനൊരുങ്ങി അബുദാബി; മെയ് 12ന് ആഘോഷത്തിന് തിരി തെളിയും

യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിനൊരുങ്ങി അബുദാബി. അബുദാബിയിലെ കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമാണ് അബുദാബിയിൽ യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. മെയ് 12 മുതൽ 16 വരെ അബുദാബിയിലെ കൾച്ചറൽ...