‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം മുറുകുകയാണ്. ഇന്ന് സൂപ്പർ എട്ട് മത്സരങ്ങൾക്ക് തിരശീല ഉയരും. അരങ്ങേറ്റക്കാരായ യു.എസും ദക്ഷിണാഫ്രിക്കയും തമ്മിലാണ് റൗണ്ടിലെ ആദ്യ പോരാട്ടം നടക്കുക. രാത്രി എട്ട് മണി മുതൽ നോർത്ത്...
ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. ബുധനാഴ്ചയാണ് സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. നാല് ഗ്രൂപ്പുകളിൽ നിന്നായി മുന്നിലെത്തിയ എട്ട് ടീമുകളാണ് പരസ്പരം കൊമ്പുകോർക്കുന്നത്. കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സൂപ്പർ...
ടി20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഒരു മത്സരം പോലും ഒഴിവാക്കാൻ ഇഷ്ടപ്പെടാത്ത ആരാധകർക്ക് മഴയുള്ള ദിവസങ്ങൾ കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഈ അവസരത്തിൽ മഴയെത്തുടർന്ന് ഏതാനും മത്സരങ്ങൾ ഉപേക്ഷിച്ചതിൽ രൂക്ഷ വിമർശനവുമായി...
ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയാകുന്നതിന് പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി രണ്ട് ഇന്ത്യൻ താരങ്ങൾ. ഓപ്പണർ ശുഭ്മൻ ഗില്ലും ആവേശ് ഖാനുമാണ് ഇന്ത്യയിലേയ്ക്ക് മടങ്ങുക. 15 അംഗ ടീമിനോടൊപ്പം ട്രാവലിങ് റിസർവായാണ്...
ടി20 ലോകകപ്പിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെക്കുന്നത്. യുഎസിനെതിരെ നടന്ന മത്സരത്തിൽ ജയിച്ചതോടെ ഗ്രൂപ്പ് മൽസരങ്ങളിൽ തുടർച്ചയായ മൂന്നാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ് നീലപ്പട. ഇതോടെ ആറ് പോയിന്റുമായി ഇന്ത്യ...
ട്വന്റി20 ലോകകപ്പ് പോരാട്ടം ആവേശകരമാകുമ്പോൾ സൂപ്പർ 8ൽ സീറ്റുറപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ 4 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ഡി ഗ്രൂപ്പിൽ നിന്ന് സൂപ്പർ 8ലേയ്ക്ക് ടിക്കറ്റെടുത്തത്. ട്വന്റി20 ലോകകപ്പിന്റെ...