‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇലക്ഷൻ ചൂടിലാണ് രാജ്യം. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ ശക്തരായ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥികളുടെ മൂന്നാം ഘട്ട പട്ടിക ഇന്ന് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്ത് മേജർ രവി...
രാജ്യം ഒന്നടങ്കം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഓരോ രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു....
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 11 സംസ്ഥാനങ്ങളിൽ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് രണ്ടാം ഘട്ടത്തിൽ പുറത്തുവിട്ടത്. മനോഹർ ലാൽ ഘട്ടാർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ...
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കേരളത്തിലെ സ്ഥാനാർത്ഥികളെ കോൺഗ്രസിന്റെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിൽ മുരളീധരന് പകരം...
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോരാട്ടങ്ങൾ മുറുകുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ജനം പോളിംഗ് ബൂത്തിലെത്തി വിധിയെഴുതുന്നത് വരെ രാഷ്ട്രീയ പാർട്ടികൾക്ക് വിശ്രമമില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ബിജെപി. 195 സ്ഥാനാര്‍ത്ഥികളാണ്...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഇതിന് മുന്നോടിയായി രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ ചുവടെ.
1) ജാതി, മതം, ഭാഷ എന്നിവയുടെ...