‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: 2024

spot_imgspot_img

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഷാർജ എക്സ്പോ സെൻ്ററിലാണ് പരിപാടി....

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ് ഇന്ത്യയുടെ വിജയ ശതമാനം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന...

ബലോൻ ദ് ഓറിൽ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി

മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്‌റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് 28കാരൻ റോഡ്രിയെ...

റിയാദ് സീസൺ; ഒരാഴ്‌ചയ്‌ക്കുള്ളിൽ സന്ദർശിച്ചത് രണ്ട് ദശലക്ഷം പേർ

റിയാദ് സീസൺ ആരംഭിച്ച് ഒരാഴ്‌ച പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ റിയാദ് സീസൺ സന്ദർശിച്ചത് രണ്ട് ദശലക്ഷം ആളുകളാണ്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ (ജിഇഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഉപദേശകനുമായ...

കേരള ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് യുഡിഎഫ്

കേരളത്തിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെയും യുഡിഎഫ് പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ പിൻ​ഗാമിയായി പ്രിയങ്ക ​ഗാന്ധി...

ചരിത്രത്തിലാദ്യം; വനിതാ ടി20 ലോകകപ്പ് നിയന്ത്രിക്കുന്നത് ഇത്തവണ വനിതകള്‍

ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ടി20 ലോകകപ്പ് നിയന്ത്രിക്കാൻ വനിതകള്‍. അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പാണ് വനിതകൾ തന്നെ നിയന്ത്രിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐ.സി.സി പ്രഖ്യാപിച്ച 10 അമ്പയർമാരും...