‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: 2023

spot_imgspot_img

15-ാമത് ബ്രിക്സ് ഉച്ചകോടി സമാപിച്ചു; വ്യാപാര സഹകരണത്തിൽ റെക്കോർഡുമായി സൌദി

ബ്രിക്സ് രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ വ്യാപാരം 2022 ൽ 160 ബില്യൺ ഡോളർ കവിഞ്ഞു. സൗദി അറേബ്യയും ബ്രിക്‌സ് ഗ്രൂപ്പും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെപ്പറ്റി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ...

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം തുടരുന്ന മണിപ്പൂരിനെ പരാമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസം​ഗിച്ചത്. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്നും പ്രധാനമന്ത്രി...

77-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന...

43-ാമത് ആസിയാൻ ഉച്ചകോടി ജക്കാർത്തയിൽ സെപ്തംബർ 5 മുതൽ 7 വരെ

43-ാമത് ആസിയാൻ ഉച്ചകോടിക്കുളള ഒരുക്കങ്ങൾ മുന്നോട്ട്. സെപ്തംബർ 5 മുതൽ 7 വരെ തീയതികളിൽ ജക്കാർത്തയിലാണ് ഉച്ചകോടി നടക്കുന്നത്.അടുത്ത 20 വർഷത്തെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് സംഘത്തിൻ്റെ ശേഷിയും സ്ഥാപനപരമായ ഫലപ്രാപ്തിയും...

മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ് ; 53 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു 

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കി. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്...

യുഎഇ യിൽ 2023 ലെ ഇനിയുള്ള അവധി ദിനങ്ങൾ ഇങ്ങനെ 

യുഎഇയിൽ 2023 ജൂലൈ മാസം ഇനിയുള്ള ദിവസങ്ങളിലെ അവധികൾ ഇങ്ങനെയാണ്. മുഹറം ജൂലൈ 21 വെള്ളിയാഴ്ച അവധി ആയതിനാൽ അടുത്ത ദിവസങ്ങളായ ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. അതേസമയം...