സായിദ് ചാരിറ്റി മാരത്തൺ 2023, കേരള പതിപ്പ് കോഴിക്കോട്; ഇന്ത്യ വേദിയാകുന്നത് ആദ്യം

Date:

Share post:

യുഎഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്തുവാൻ ധാരണയായി. യു.എ.ഇ, ഈജിപ്റ്റ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്നിട്ടുള്ള മാരത്തൺ ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സായിദ് മാരത്തണിന്റെ സംഘാടകർ കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.

ലോകമെമ്പാടും സ്‌നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു.എ.ഇ-യുടെ കാഴ്ചപ്പാടാണ് സായിദ് മാരത്തണുള്ളത്. ജീവകാരുണ്യ സംരംഭങ്ങളെ, പ്രത്യേകിച്ച് ആരോഗ്യ പരിപാലന മേഖലയെ പിന്തുണയ്‌ക്കുന്നതിനുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ജൂലൈ 5 ന് ചേർന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തിരുന്നു. മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴിയുള്ള 5 കിലോമീറ്റർ റോഡ് ആണ് ചാരിറ്റി റണ്ണിനുള്ള റൂട്ട് ആയി ആസൂത്രണം ചെയ്തിരിക്കുന്നത്.

ടൂറിസം മന്ത്രി ചെയർമാനും കായിക മന്ത്രി കോ-ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രെട്ടറി ഡോ. കെ.എം.എബ്രഹാം ആണ് പരിപാടിയുടെ ജനറൽ കൺവീനർ. മുൻ സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് ചെയർമാനായുള്ള വർക്കിംഗ് കമ്മിറ്റിയുടെ രൂപീകരണത്തിന് യോഗം അംഗീകാരം നൽകി. കേരളത്തിനകത്തും പുറത്തുമുള്ള യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള 18 വയസ്സ് പൂർത്തിയായ 20000 ത്തോളം പേരെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 2023 ഡിസംബറിൽ പരിപാടി സംഘടിപ്പിക്കാനാണ് ലക്ഷ്യം. കോഴിക്കോട് നഗരത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകും. വലിയ തോതിലുള്ള ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നത് വഴി ആഗോള കായിക ഭൂപടത്തിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഉയർത്താനും ലോക വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുവാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...